MoviesNEWS

ഗംഗുഭായിയായി ആലിയ; ഗംഗുഭായ് കത്ത്യവാടിയുടെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ആലിയ ഭട്ടിനെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ടീസര്‍ പുറത്ത്. സഞ്ജയ് ലീല ബന്‍സാലിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് ആലിയയാണ് ടീസര്‍ പുറത്തുവിട്ടത്. റെഡ് സ്ട്രീറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ മാഫിയ ക്വീന്‍ ഗംഗുഭായിയായാണ് ആലിയ ഭട്ട് ചിത്രത്തില്‍ അഭിനയിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ് സീനുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസര്‍. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമാത്തിപുര അടക്കിവാണിരുന്ന ഗംഗുഭായിയുടെ ജീവിത ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജൂലൈ 30-നാണ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനംചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close