KERALANEWS

ഗണേശ് കുമാര്‍ മന്ത്രിസഭയില്‍ എത്തുമെന്ന് സൂചനകള്‍;ഉത്തരവാദിത്തബോധവും ദിശാബോധവുമുള്ള ഭരണാധികാരി എന്ന് എ.കെ. ആന്റണി വിശേഷിപ്പിച്ച യുവമന്ത്രി;കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ സ്ഥാനമെറ്റേടുത്ത് ഗണേശ് കുമാര്‍

പത്തനാപുരം : തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം പല പാര്‍ട്ടികളും അഴിച്ചു പണികളുടെ വക്കിലാണ്.കേരള കോണ്‍ഗ്രസ് (ബി)യെ സംബന്ധിച്ച് വലിയൊരു വിജയത്തിന് ശേഷം അവരെ കാത്തിരുന്നത് ഒരു അപ്രത്യക്ഷിത വിയോഗമായിരുന്നു.അണികളും നേതാക്കളും ഒരിക്കലും വിചാരിക്കാതിരുന്ന ഒരു വിയോഗമായിരുന്നു ആര്‍ ബാലകൃഷ്ണ പിള്ളയുടേത്.ആര്‍ ബാലകൃഷ്ണ പിള്ള കെട്ടിപ്പടുത്ത രാഷ്ട്രീയ പ്രസ്ഥാനത്തെ നയിക്കാന്‍ മകന്‍ ഇനി കെ ബി ഗണേശ് കുമാര്‍. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനായി നിയുക്ത എംഎല്‍എ. കെ.ബി.ഗണേശ്കുമാറിനെ പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ചെയര്‍മാനായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെത്തുടര്‍ന്നാണ് വര്‍ക്കിങ് ചെയര്‍മാനായിരുന്ന ഗണേശ് ചെയര്‍മാനാകുന്നത്.തുടര്‍ച്ചയായി അഞ്ചാംതവണയും പത്തനാപുരത്തുനിന്നു വിജയിച്ച ഗണേശ്കുമാറിനെ യോഗം അഭിനന്ദിച്ചു. അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍.ഡി.എഫിനോട് യോഗം അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടി വൈസ് ചെയര്‍മാന്മാരായ എം വിമാണി, പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സി.വേണുഗോപാലന്‍ നായര്‍, ജോസ് ചെമ്പേരി, കെ.ജി.പ്രേംജിത്ത് എന്നിവര്‍ പ്രസംഗിച്ചു.അതേസമയം ഒരംഗം മാത്രമുള്ളവരില്‍ നിന്നും ഗണേശ് മന്ത്രിസഭയില്‍ എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ ആര്‍ ബാലകൃഷ്ണ പിള്ളക്ക് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കാബിനെറ്റ് പദവിയോടെ സിപിഎം നല്‍കിയിരുന്നു. ഇത്തവണ ഇതിന് പകരം ഗണേശിനെ മന്ത്രിയാക്കാന്‍ ഇടതു മുന്നണി തയ്യാറായേക്കുമെന്നാണ് സൂചന. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജു, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ എന്നിവരില്‍ രണ്ടു പേര്‍ക്ക് അവസരം ലഭിച്ചേക്കും.1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ ബാലകൃഷ്ണ പിള്ള പിന്നീടാണ് കേരളാ കോണ്‍ഗ്രസ് ബി വിഭാഗത്തിന് രൂപം കൊടുത്തത്. ഈ പാര്‍ട്ടിയില്‍ പിള്ളയ്ക്ക് ശേഷമുള്ള ആദ്യ ചെയര്‍മാനാണ് മകന്‍ ഗണേശ് കുമാര്‍. ജനങ്ങള്‍ ഇക്കുറിയും അദ്ദേഹത്തെ 18,050 വോട്ടിന്റെ ലീഡില്‍ വീണ്ടും നിയമസഭയിലേക്ക് അയക്കുകയാണ്. 2016-ല്‍ 24562 വോട്ടിന്റെ ലീഡിനായിരുന്നു അദ്ദേഹം പത്തനാപുരത്തുനിന്നും കേരള നിയസഭയിലെത്തിയത്പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയശിക്ഷണത്തില്‍ വളര്‍ന്ന കെ.ബി. ഗണേശ് കുമാര്‍ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. 2001-ലാണ് കേരള കോണ്‍ഗ്രസ്(ബി)യുടെ ടിക്കറ്റില്‍ പത്തനാപുരത്തുനിന്നും കെ.ബി. ഗണേശ് കുമാര്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അന്നത്തെ എതിരാളിയായിരുന്ന കെ. പ്രകാശ്കുമാറിനെ 9,931 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗണേശ്കുമാര്‍ നിയമസഭയിലെത്തിയത്. എ.കെ. ആന്റണി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം കെ.എസ്.ആര്‍.ടി.സിയെ ലാഭത്തില്‍ കൊണ്ടുവരാനും മികച്ച സേവനം ലഭ്യമാക്കാനും പ്രയത്നിച്ചു.

ഉത്തരവാദിത്തബോധവും ദിശാബോധവുമുള്ള ഭരണാധികാരി എന്ന എ.കെ. ആന്റണി വിശേഷിപ്പിച്ച യുവമന്ത്രിയായിരുന്നു ഗണേശ് കുമാര്‍.2006-ല്‍ വീണ്ടും പത്തനാപുരത്തുനിന്നും അദ്ദേഹം അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.ആര്‍. ചന്ദ്രമോഹനെ 11,814 വോട്ടിന് പരാജയപ്പെടുത്തിയ റെക്കോഡ് നേട്ടത്തോടെയായിരുന്നു നിയമസഭയിലെത്തിയത്. കൊല്ലം ജില്ലയില്‍ 12-ല്‍ പതിനൊന്നും എല്‍.ഡി.എഫ്. തൂത്തുവാരിയപ്പോള്‍ കൊല്ലത്ത് ആകെ നിലനിന്ന ഒരേയൊരു യു.ഡി.എഫ്. എംഎല്‍എ ആയി മാറി അദ്ദേഹം.2011-ലെ തിരഞ്ഞെടുപ്പില്‍ 20,402 വോട്ടിന് തോല്‍പ്പിച്ചത് സിപിഎമ്മിലെ കെ. രാജഗോപാലിനെയായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ വനം, കായികം, സിനിമ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മുന്‍ഭാര്യ യാമിനി തങ്കച്ചി ഗാര്‍ഹികപീഡനം ആരോപിച്ച് കേസ് നല്‍കിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. 2016-ല്‍ അതേ പത്തനാപുരത്ത് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗണേശ് കുമാറിനെ എതിരിടാന്‍ യു.ഡി.എഫ് ഗോദയിലിറക്കിയത് നടന്‍ ജഗദീഷിനെയായിരുന്നു. അന്ന് 24,562 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തോടെ ഗണേശ് കുമാറിനെ വീണ്ടും പത്തനാപുരം നിയമസഭയിലേക്കയച്ചു. അതേ പത്തനാപുരത്ത് ഇത്തവണയും ഭൂരിപക്ഷത്തോടെ തന്നെ അമര്‍ന്നിരിക്കുകയാണ് അദ്ദേഹം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close