INDIATop News

ഗണേശ വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച വീഡിയോ വൈറല്‍; ബഹ്റൈന്‍ സ്വദേശിനിക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ഗണേശ ചതുര്‍ത്ഥിക്ക് ദിവസങ്ങള്‍ക്കുമുമ്പ്, മനാമയിലെ ജുഫെയറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധി ഗണപതി വിഗ്രഹങ്ങള്‍ തകര്‍ത്തതിനും ”ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിയതിനും” 54 കാരിയായ സ്ത്രീക്കെതിരെ ബഹ്റൈന്‍ അധികൃതര്‍ നിയമനടപടി സ്വീകരിച്ചു.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, സെയില്‍സ്മാനോട് യുവതി ആക്രോശിച്ചുകൊണ്ട് ഇവര്‍ ഒരു അലമാരയില്‍ നിന്ന് വിഗ്രഹങ്ങള്‍ എടുത്തുയര്‍ത്തി ഉയര്‍ത്തി തറയില്‍ ഇടിച്ചു പൊട്ടിക്കുന്നതായി കാണാം. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജുഫൈറിലെ വ്യാപാര സ്ഥാപനത്തിന് കേടുപാടുകള്‍ വരുത്തിയതിനും ഒരു വിഭാഗത്തെയും അതിന്റെ ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിനും 54 കാരിയായ ഇവര്‍ക്കെതിരെ ക്യാപിറ്റല്‍ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു. അറബിയില്‍ സംസാരിക്കുന്ന സ്ത്രീ ”ഇത് ഒരു മുസ്ലീം രാജ്യമാണ്” എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ബഹ്റൈന്‍ രാജാവിന്റെ ഉപദേഷ്ടാവ് അഹമ്മദ് അല്‍ ഖലീഫ സംഭവത്തെ അപലപിച്ചു.13 ലക്ഷം ജനസംഖ്യയില്‍ 4,00,000 ആളുകളുള്ള ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പാണ് ഇന്ത്യക്കാര്‍. 2010 ലെ സെന്‍സസ് പ്രകാരം ബഹ്റൈനില്‍ ജനസംഖ്യയുടെ 9.8 ശതമാനം ഹിന്ദുക്കളാണ്.

Tags
Show More

Related Articles

Back to top button
Close