KERALANEWSTrending

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ആലപ്പുഴ ബൈപാസ് തുറക്കാനൊരുങ്ങുന്നു

ആലപ്പുഴ: കാത്തിരിപ്പിന് വിരാമം കുറിച്ച് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ആലപ്പുഴ ബൈപാസ് തുറക്കാനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ ഉദ്ഘാടന തീയതിക്ക് കാത്തിരിക്കുകയാണ് കേരളം.ബൈപാസില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ക്കും സിഗ്‌നല്‍ ലൈറ്റുകള്‍ക്കും കെഎസ്ഇബി ബുധനാഴ്ച വൈദ്യുതി കണക്ഷന്‍ നല്‍കും. കണക്ഷന് പൊതുമരാമത്ത് അധികൃതര്‍ ചൊവ്വാഴ്ച പണം കൈമാറി. ഒരു കണക്ഷന്‍ നല്‍കേണ്ടത് ആലപ്പുഴ നോര്‍ത്ത് സെക്ഷനാണ്. മൂന്നെണ്ണം ടൗണ്‍ സെക്ഷനും നാലെണ്ണം സൗത്ത് സെക്ഷനും. നഗരസഭാ സെക്രട്ടറിയുടെ അപേക്ഷയില്‍ കെഎസ്ഇബി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വൈദ്യുതി ലഭിക്കുന്നതോടെ ഇതര ജോലികളും പൂര്‍ത്തിയാകും.ബൈപാസ് ഉദ്ഘാടനംചെയ്യാന്‍ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമുള്ളതായി അദ്ദേഹത്തിന്റെ ഓഫീസ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതോടെ തലമുറകള്‍ കാത്തിരുന്ന ആലപ്പുഴ ബൈപാസ് എന്ന സ്വപ്നം പൂവണിയും.ചെലവ് 370 കോടിആലപ്പുഴ ബൈപാസ് നിര്‍മാണത്തിന് ചെലവായ 370 കോടി രൂപയില്‍ 185 കോടിയും ചെലവിട്ടത് കേരള സര്‍ക്കാരാണ്. കളര്‍കോട് കൊമ്മാടി ജങ്ഷന്‍ നവീകരണത്തിനും വൈദ്യുതിവിളക്കുകള്‍ സ്ഥാപിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ട 65 കോടി രൂപ ഉള്‍പ്പെടെ ബൈപാസ് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 250 കോടി രൂപ.ഏഴര കിലോമീറ്റര്‍ ബൈപാസ് നിര്‍മാണത്തിന് വേണ്ടിവന്നത് അരനൂറ്റാണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ നിര്‍മാണം നടന്നത് 13 ശതമാനം മാത്രം. പ്രധാനപ്പെട്ട റെയില്‍വേ മേല്‍പ്പാലങ്ങള്‍ പോലും നിര്‍മിക്കാനായിരുന്നില്ല. ഇതിനായി അനുമതിയും റെയില്‍വേ നല്‍ കിയിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും മന്ത്രി ജി സുധാകരന്റെ നിരന്തര ഇടപെടലുകളുമാണ് 87 ശതമാനം ജോലികള്‍ കൂടി പൂര്‍ത്തീകരിച്ച് ബൈപാസ് റോഡ് ഗതാഗതത്തിന് സജ്ജമായതിന് പിന്നില്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close