ഗര്‍ഭിണിയായ കാട്ടുപോത്തിനെ വെടിവച്ചിട്ടു, വയറ്റിലുള്ള കുഞ്ഞിനേയും വെട്ടിമുറിച്ച് പങ്കുവെച്ചു

മലപ്പുറം: ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി മാംസം പങ്കുവെച്ച കേസില്‍ ആറു പേര് അറസ്റ്റില്‍. പൂക്കോട്ടുംപാടം വനമേഖലയിലാണ് വേട്ട നടത്തിയത്. പോത്തിന്റെ വയറ്റിലുണ്ടായിരുന്ന പൂര്‍ണവളര്‍ച്ചയെത്തിയ ഭ്രൂണത്തേയും ഇവര്‍ വെട്ടിമുറിച്ച് പങ്കുവെച്ചുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ പത്താം തിയതി കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടില്‍ നിന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ 25 കിലോ മാംസം കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് ക്രൂരത പുറത്തുവരുന്നത്.പുഞ്ചയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം ഈ മാസം 10ന് വൈകിട്ടാണ് സംഘം വേട്ട നടത്തിയത്. അബു സ്വന്തം തോക്കു പയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വയര്‍ കീറിയപ്പോഴാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടത്. അതിനെയും സംഘം വെട്ടിമുറിച്ചു മാസം പങ്കുവച്ചു. തുടര്‍ന്ന് തലയോട്ടിയടക്കമുള്ള അവശിഷ്ടങ്ങള്‍ കാട്ടില്‍ പലയിടത്തായി തള്ളി.അബു പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ആറാം പ്രതി പുഞ്ചനറുക്കില് സുരേഷ് ബാബു പിടിയിലായി.ഇതോടെ മറ്റു പ്രതികളായ പാറത്തൊടിക ബുസ്താന്‍ , തലക്കോട്ടുപുറം അന്സിഫ്, ചെമ്മല ആഷിഖ്, പിലാക്കല്‍ സുഹൈല്‍ എന്നിവര്‍ ചക്കിക്കുഴി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാളികാവ് റേഞ്ച് ഓഫിസര്‍ കൂടുതല്‍ പ്രതികളുണ്ടെന്ന കണക്കുകൂട്ടലിലാണ് വനപാലകര്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളേ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.