NEWSTop NewsWORLD

ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം പുറത്തുവിട്ട് ചൈന

ചൈന: ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം പുറത്തുവിട്ട് ചൈന. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ ആണ് ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയിലൂടെ പുറത്തു വന്നിരിക്കുന്നത്. സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായാണ് ചൈന സമ്മതിച്ചതിന്. സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് റെജിമെന്റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടേ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യ്തത്. കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബുഹമതികള്‍ നല്‍കി പ്രസിഡന്റ് ഷി ചിന്‍പിങ് അധ്യക്ഷനായ ചൈനീസ് മിലട്ടറി കമ്മീഷന്‍ ആദരിച്ചതായി ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമമായ പി.എല്‍.എ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടിലാണ് കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഉള്ളത്. കൊല്ലപ്പെട്ട റെജിമെന്റല്‍ കമാന്‍ഡര്‍ ക്വി ഫെബാവോ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിന്‍ചിയാങ് മിലിട്ടറി കമാന്‍ഡ് ആണ്. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണ കാരണം. അതേസമയം സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ക്ക് പരുക്കേറ്റു എന്നതില്‍ ചൈനം മൗനം തുടരുകായാണ്. ഗാല്‍വാനിലും പാംഗോങ് തടാകം, ഹോട്‌സ്പ്രിങ് തുടങ്ങിയ മേഖലകളിലും ഇന്ത്യയും-ചൈനയും തമ്മിലുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അയവ് വന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പാംഗോങ് തടാകത്തില്‍ നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഗാല്‍വാനിലുള്‍പ്പെടേ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ കമാന്‍ഡര്‍ തല ചര്‍ച്ച നാളെ പത്ത് മണിക്ക് ആരംഭിക്കും. ഇതിനിടയിലാണ് ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ തിരിച്ചടി നേരിട്ടുവെന്ന് ചൈന സമ്മതിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close