KERALANEWSTop News

ഗവര്‍ണര്‍ക്ക് വിവേചന അധികാരം ഉപയോഗിക്കാന്‍ ആകില്ല , സര്‍ക്കാര്‍ ഉപദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണര്‍ : പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരം ഉപയോഗിക്കാന്‍ ആകില്ല സര്‍ക്കാര്‍ ഉപദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ അനുമതി നല്‍കും എന്ന് കരുതി. ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് ആദ്യം തന്നെ അദ്ദേഹത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.പുതിയ കാര്‍ഷിക നിയമം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ ഉന്നയിക്കുന്ന യഥാര്‍ത്ഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഒരേസ്വരത്തില്‍ ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close