INSIGHT

ഗവര്‍ണര്‍ അറിയാതെ പോകുന്ന ജനാധിപത്യ കേരളം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഭരണപ്രതിപക്ഷപാര്‍ട്ടികളും നേതാക്കളും ഗവര്‍ണര്‍ക്കെതിരെ ഒന്നിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.മുമ്പെങ്ങും ഇല്ലാത്തവിധം ഗവണറുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും കേരളത്തില്‍ സജീവചര്‍ച്ചയാകുന്നു.ഗവര്‍ണറുടെ പ്രോട്ടോകോളുകള്‍ മറികടന്ന് രാഷ്ട്രീയകാര്യങ്ങളില്‍ ഗവര്‍ണര്‍ അഭിപ്രായം പറയുന്നു. പൊതുവേദികളില്‍ സംസ്ഥാനത്തിന്റെയും ഗവര്‍ണറുടെയും ആശയങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്നു.

നാലുമാസങ്ങള്‍ക്ക മുമ്പാണ് ആരിഫ് മുഹമ്മദ് ഘാന്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയെടുക്കുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ പല പ്രതികരണങ്ങളും കേരളത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെട്ടു.പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിക്ഷേധം പാര്‍ലമെന്റിനെതിരാണ് അത് ഭരണഘടന വിരുദ്ധമാണെന്ന് നിയമം നിലവില്‍ വന്നത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗവര്‍ണര്‍ പറയുകയുണ്ടായി. അന്നു തന്നെ ഗവര്‍ണര്‍ പറയേണ്ടത് രാഷ്ട്രീയമല്ലന്നാരോപ്പിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുശേഷമാണ് കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസ്സ് വിവാദപരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ചരിത്രക്കാര്‍ പ്രോഫസര്‍ ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറുടെ നിലപ്പാടിനെതിരെ വിമര്‍ശിച്ചിരരുന്നു.

അദ്ദേഹത്തിനുശേഷം പ്രസംഗം ആരംഭിച്ച ഗവര്‍ണര്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്ന കൂടുതല്‍ നിലപ്പാടുകലിലേക്ക് കടന്നപ്പോള്‍ സദസ്സില്‍ നിന്നു തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അതിനിടെ സദസ്സിലിരുന്ന 90ക്കാരനായ ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തിന്റെ അംഗരക്ഷക്കരെ എല്ലാം വെട്ടിച്ച് തന്നെ ആക്രമിക്കാന്‍ വന്നു എന്നൊരു വിചിത്രവാദവും നമ്മുടെ ഗവര്‍ണര്‍ ആരോപിക്കുകയുണ്ടായി. അതിന്റെ വാദങ്ങളും വിവാദങ്ങളും പൊടിപ്പൊടിക്കുന്നിടയില്‍ ഭരണഘടനയെയും പാര്‍ലമെന്റിനെയും അത്രമേല്‍ ബഹുമാനിക്കുന്ന നമ്മുടെ ഗവര്‍ണര്‍ പ്രോട്ടോകോളുകള്‍ കാറ്റില്‍ പറത്തി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ കൊടുത്തു തുടങ്ങി. ഇന്ത്യയിലെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തോട് യോജിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും അതിനെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായി തന്റെ ഉത്തരവാദിത്വവുമാണെന്ന് പറയുന്ന ഗവര്‍ണര്‍ അറിഞ്ഞോ അറിയാതെയോ ഓര്‍ക്കാതെ പോകുന്ന ഒന്നുണ്ട് തെരുവില്‍ നടക്കുന്ന സമരം നിലപ്പിനുവേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടമാണെന്ന്, തങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്താല്‍ തന്നെ കുടിയൊഴിപ്പിക്കപ്പെടുമ്പോല്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടിവരുന്ന ഒരു ജനതയുടെ ഗതികേടാണെന്ന്. കേരളത്തിലെ സിപിഎം,കോണ്‍ഗ്രസ്സ് പാര്‍ട്ടികളലിലെ നേതാക്കന്മാരും സാസ്‌കാരിക സാമൂഹിക പ്രമുഖരും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ബി.ജി പി സംസ്ഥാനധ്യക്ഷന്റെ പദവിയാണ് ഗവര്‍ണര്‍ക്ക് കൂടുതല്‍ ചേരുകയെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഉല്ലേഖ് വിമര്‍ശിക്കുന്നു.

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കേരളത്തില്‍ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളെല്ലാം ആരോപിക്കുന്നുണ്ട്. പൗരത്യനിയമത്തിനെതിരെ കേരളനിയസഭ എതിര്‍പ്പില്ലാതെ പാസ്സാക്കിയ പ്രമേയത്തിന് നിയസാധുതയില്ല എന്ന ആരോപണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് കേരളനിയമസഭപാസ്സാക്കിയത് ഒരു നിയമമല്ല, മറിച്ച് ഞങ്ങളെ കീറിമുറിക്കാന്‍ ഒരു അധികാരത്തിനും സാധ്യമല്ലെന്നും ഞങ്ങളുടെ വിശ്വാസവും കൂറും അധികാരത്തോടല്ല ഭരണഘടനയോട് തന്നെയാണെന്നുമുള്ള ഒരു ജനതയുടെ ഉറച്ച തീരുമാനവുമാണത്. രാജ്യം ഭരിക്കുന്ന സര്‍ക്കാറില്‍ എനിക്ക് വിശ്വാസമുണ്ടെന്ന് ബഹുമാന്യനായ ഗവര്‍ണര്‍ പറയുമ്പോള്‍ ഓര്‍ക്കാതിരുന്നുകൂടാ സര്‍ 19ലക്ഷം ജനതയെ പുറത്താക്കാന്‍ ഒരുങ്ങുന്ന അതേ സര്‍ക്കാറിന്റെ ജനക്ഷേമപ്രവര്‍ത്തനത്തെ. പൗരത്വം നിഷേധിക്കപ്പെട്ടത്തില്‍ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയുടെയും ജവാന്മ്ടെയും വീട്ടുകാര്‍ ഉണ്ടന്നത് അങ്ങറിയാത്തതാവില്ല. പാക്കിസ്ഥാനിലെ ന്യൂനപക്ഷത്തെ ഓര്‍ത്ത് വിലപ്പിക്കുന്ന ഗവണര്‍സാര്‍ വിഭജനതത്തിന്റെ ഇരകള്‍ അവിടെ മാത്രമല്ല നമ്മുടെ മറ്റൊരു അതിര്‍ത്തിയിലുമുണ്ട്. ഇന്ത്യകുടിയിറക്കിയത് കൊണ്ട് മാത്രം ബംഗ്ലാദേശ് പൗരത്വം നിഷേധിച്ച് ചവിട്ടാന്‍ ഒരുപിടി ഭൂമിയില്ലാതെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭയത്തിനുവേണ്ടി കേഴുന്ന രോഹിഗ്യന്‍ ജനതയെ കാണാന്‍ എന്തേ അങ്ങയുടെ വിശാലമനസ്സിനു കഴിയുന്നില്ല !

പൗരത്വഭേദഗതി നിയമം കേരളത്തിന് ബാധകമാവില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട് നമ്മുടെ ഗവര്‍ണര്‍. ശ്രീലങ്കയില്‍ നിന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭാഗമായി കേരളത്തില്‍ എത്തിയ ഒരു കൂട്ടം ശ്രീലങ്കന്‍ തമിഴര്‍ ഉണ്ട് ഇവിടെ പാലക്കാടും ഇടുക്കിയിലും ഒക്കെ. യ.പിയില്‍ നിന്ന് കേരളത്തിലോട്ടുള്ളയാത്രയില്‍ അവരെ ഒന്നും അറിയാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല നമ്മുടെ ഗവര്‍ണര്‍ക്ക്. തനിക്ക് അധികാരം ഉണ്ടെങ്കില്‍ പൗരത്വഭേദഗതി നിയമം ബലം ഉപയോഗിച്ച് നടപ്പാക്കിയേനെ എന്നു പറയുന്ന ഗവര്‍ണറോട് കേരളം ഒരേ ശബ്ദത്തില്‍ പറയുന്നുണ്ട് ഇത് ജനാധിപത്യവിശ്വാസികളുടെ നാടാണ് സര്‍ എന്ന്. പ്രതിഷേധങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണെന്ന്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനും ഞങ്ങളുടെ നാട് തീര്‍എഴുത്തി നല്‍കില്ലെന്ന്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close