KERALA

ഗവര്‍ണറുടെ അധികാരം എവിടം മുതല്‍ എവിടം വരെ ?

സംസ്ഥാനത്ത് ഭരണകൂടവും ഗവര്‍ണറും തമ്മിലുള്ള സ്വരവ്യത്യാസം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുകയാണ്. പരസ്യ വാക് പോരിലേക്ക് വരെ രാഷ്ട്ീയ നേതാകളും ഗവര്‍ണറും നീങ്ങുന്നു. മന്ത്രിസഭയുടെ നീക്കങ്ങളെ ഗവര്‍ണര്‍ ചോദ്യംചെയ്യുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം സംഭവിക്കുമ്പോള്‍ തന്നെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട് എന്താണ് ഗവര്‍ണറുടെ അധികാരങ്ങള്‍?
രാജ്യത്തെ രാഷ്ട്രപതിയാണ് ഒരോ സംസ്ഥാനത്തേക്കും ഉള്ള ഗവര്‍ണര്‍മാരെ നിയമിക്കുക.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 156 വ്യക്തമായി പറയുന്നുണ്ട്, ഒരു ഗവര്‍ണറുടെ കടമകളും ജോലിയും എന്താവണമെന്ന്.രാജ്യത്തിന്റെ ഭരണഘടനയും നിയമവും സംരക്ഷിക്കുക എന്നതാണ് ഗവണറുടെ പ്രാഥമിക ചുമതല.വ്യത്യസ്ഥങ്ങളായ അധികാരങ്ങള്‍ ഗവണര്‍ക്കുണ്ട്. അവയെ പ്രധാനമായും മൂന്നായി തിരിക്കാം.നിയമനം പുറത്താക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് അധികാരമാണ് അതില്‍ ആദ്യത്തേത്.നിയമസഭയിലെ ഭൂരിപക്ഷം പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയെ നിയമിക്കുക മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുമന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍ക്കുക എന്നിവ ഗവര്‍ണറുടെ അധികാരപരിധിയില്‍ വരുന്നു.കൂടാതെ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളുടെ ഭരണകാര്യത്തിലും ഗവര്‍ണര്‍ ഇടപ്പെടാറുണ്ട്. ഹൈകോടതി ജഡ്ജിമാരെ നിയമിക്കുമ്പോള്‍ രാഷ്ട്രപതി അതാതു സംസ്ഥാനത്തെ ഗവര്‍ണരുമാരുമായി കൂടിയാലോച്ചികാരുണ്ട്.അതായത് തീര്‍ത്തും രാഷ്ട്രീയത്തിന് അധീതമായിട്ടായിരിക്കണം.

ഗവണര്‍ക്ക് സാമ്പത്തികമായ അധികാരങ്ങളും ഭരണഘടന നല്‍കുന്നുണ്ട്.
സംസ്ഥാനത്തെ സാമ്പത്തിക കമ്മീഷനെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്.കൂടാതെ നിയമസഭക്കുമുന്നില്‍ സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റ് അദ്ദേഹം സമര്‍പ്പിക്കുന്നു.അടിയന്തരഘട്ടങ്ങളില്‍ സംസ്ഥാനത്തിനുവേണ്ടി ഫണ്ടില്‍ അദ്ദേഹത്തിനിടപ്പെടാം.

ഗവണറുടെ അടുത്ത അധികാരം രാഷ്ട്രീയാധികാരമാണ്.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വാദം ഈ രാഷ്ട്രീയ അധികാരത്തെക്കുറിച്ചുള്ളതാണ്.ഗവര്‍ണര്‍ക്ക് നിയമസഭ പിരിച്ചുവിടാനുള്ള അധികാരം ഉണ്ട്. എന്നാല്‍ അത് ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാകണമെന്നു മാത്രം.നിയമസഭ പാസാക്കിയബില്‍ ഗവണറുടെ ഒപ്പുണ്ടെങ്കില്‍ മാത്രമേ നിയമമാവുകയുള്ളൂ.പണബില്‍ അല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ബില്‍ തിരികെ അംഗീകാരം നല്‍കാതെ നിയമസഭയിലേക്ക് അയക്കാന്‍ സാധിക്കും. എന്നാല്‍ അതിനുശേഷവും നിയമസഭബില്‍ ഗവണറുടെ അടുത്തേക്കു തന്നെ അയക്കുകയാണെങ്കില്‍ ഗവണര്‍ക്ക് ബില്ലില്‍ ഒപ്പിട്ടേ പറ്റുകയുള്ളൂ.
ആര്‍ട്ടിക്കിള്‍ 191 ലെ വ്യവസ്ഥകള്‍ നിയമസഭാംഗം പാലിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ സംസ്ഥാന നിയമസഭയിലെ ഒരു അംഗത്തെ അയോഗ്യനാക്കാന്‍ ആര്‍ട്ടിക്കിള്‍ 192 പ്രകാരം ഗവര്‍ണറിന് അധികാരമുണ്ട്.ആര്‍ട്ടിക്കിള്‍ 165, 177 അനുസരിച്ച് സംസ്ഥാന നിയമസഭയുടെ ഇരുസഭകളുടെയും നടപടികളില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ക്ക് അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെടാംചില പ്രത്യേക സാഹചര്യത്തില്‍ ഗവണര്‍ക്ക് ഓര്‍ഡിനസുകള്‍ പുറത്തിറക്കാം എങ്കിലും നിയമസഭയുടെ അംഗീകാരമില്ലെങ്കില്‍ അത് അസാധുവായി തീരും. ചുരുക്കത്തില്‍ ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ എന്നനിലയില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ യാതൊരു ഇടപ്പെടലും നടത്താന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ വ്യക്തിരാഷ്ട്രീയം യാതൊരുതരത്തിലും ഭരണനിര്‍വഹകാര്യത്തില്‍ പ്രതിഫലിക്കാനും പാടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close