KERALANEWSTop News

ഗവര്‍ണറെ നേരില്‍ കണ്ട് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കത്തിപ്പടരുന്നതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ശോഭാ സുരേന്ദ്രനൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ തയ്യാറായെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കിയത് പിന്നാലെ ഇടപെടാവുന്ന തരത്തിലെല്ലാം പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. സര്‍ക്കാരിനോട് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് നിര്‍ദേശിച്ചിരുന്നതിനിടയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറുമായി കുടിക്കാഴ്ച നടത്തിയത്. സിപിഒ റാങ്ക് ലിസ്റ്റ് അടക്കം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ കാര്യത്തില്‍ ഇനിയും ധാരണയായിട്ടില്ല. നിയമപ്രശ്‌നവുമായി കോടതി കയറിയ റാങ്ക് ലിസ്റ്റുകളുമുണ്ട്. സെക്രട്ടേറിയറ്റ് പരിസരം ഇന്നും സമരഭൂമിയായിത്തന്നെ തുടരുകയാണ്. ഇന്നലെ തലമുണ്ഡനം ചെയ്ത കായികതാരങ്ങള്‍ ഇന്ന് തലകുത്തിമറിഞ്ഞും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചു. പ്രതീകാത്മക മീന്‍ വില്‍പ്പന നടത്തിയായിരുന്നു പതിമൂന്നാം ദിവസത്തിലേക്ക് കടന്ന സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ ഇന്നത്തെ സമരം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close