ഗാന്ധിജിയെ ആദരിക്കാനൊരുങ്ങി ബ്രിട്ടന്; സ്മാരകനാണയം ഓഗസ്റ്റ് 15ന് പുറത്തിറക്കും

ലണ്ടന്‍: രാഷ്ട്രപിതാവിന് ആദരം അര്‍പ്പിക്കാനൊരുങ്ങി ബ്രിട്ടണ്. ബ്രിട്ടന്റെ വളര്‍ച്ചയ്ക്ക് ഏഷ്യന്‍ വംശജരുടെയും കറുത്തവര്‍ഗക്കാരുടെയും മറ്റു ഗോത്രന്യൂനപക്ഷങ്ങളുടെയും സംഭാവനകള്‍ക്ക് അംഗീകാരം നല്‍കുകയാണ് രാജ്യം. ഇവരുടെ സംഭാവനകള്‍ വളരെ വലുതാണെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക് പറഞ്ഞു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് നാണയം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം വ്യക്തിത്വങ്ങളെ ആദരിക്കണമെന്നാവശ്യപ്പെട്ട് ഋഷി സുനാക് റോയല്‍ മിന്റ് ഉപദേശകസമിതിക്ക് കത്തുനല്‍കിയതായി ട്രഷറിവകുപ്പ് പറഞ്ഞു.
അഹിംസാ തത്ത്വത്തിലൂന്നിയുള്ള സമരമുറകളിലൂടെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഗാന്ധിജി നയിച്ചത്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. അദ്ദേഹത്തിനുള്ള ആദരമായാണ് നാണയം പുറത്തിറക്കുന്നത്. യു.എസില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ പോലീസുദ്യോഗസ്ഥന് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വിവിധ സംഘടനകള്‍ വംശീയതയ്ക്കുനേരെ ശക്തമായി പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്.