Breaking NewsNEWSSPORTSTop News

ഗാബ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇതിഹാസ തുല്യവിജയം :ബോര്‍ഡര്‍ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി ഇന്ത്യ

ബ്രിസ്ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ഗാബ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇതിഹാസ തുല്യവിജയം. ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.ഈ വിജയത്തോടെ ബോര്‍ഡര്‍ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തില്‍ 2018-19 പരമ്പരയില്‍ ഇന്ത്യ ഓസിസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയിരുന്നു.നാല് ടെസ്റ്റുകളുളള പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് വിരാട് കൊഹ്ലിയാണ്. തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയ കൊഹ്ലിക്ക് പകരം ടീമിനെ നയിച്ച അജിങ്ക്യ രഹാനെയ്ക്ക് ഇത് അഭിമാന നേട്ടമായി.

അവസാന സെഷനില്‍വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെ കരുത്തില്‍ (139 പന്തുകളില്‍ പുറത്താകാതെ 89) ഇന്ത്യ മൂന്ന് വിക്കറ്റ് ശേഷിക്കെ 328 റണ്‍സ് വിജയലക്ഷ്യം നേടിയതോടെ പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി. ഗാബയില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്.

രണ്ടാമിന്നിങ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും പുറത്താവാതെ 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെയും 56 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സ് എന്നനിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(91), ചേതേശ്വര്‍ പൂജാര(56) എന്നിവര്‍ക്ക് പിന്നാലെ ഋഷഭ് പന്തും അര്‍ദ്ധസെഞ്ചുറി നേടി.

നാലാം ദിവസം ചായയ്ക്കു ശേഷമാണ് ഇന്ത്യ വിജയത്തിനായി പോരാടിയത്. അതുവരെ വിക്കറ്റുകള്‍ വീഴാതെ സമനിലയ്ക്കായി പൊരുതുകയായിരുന്നു ടീം ഇന്ത്യ. നായകന്‍ അജിങ്ക്യ രഹാനെ 20ട്വന്റി ശൈലിയില്‍(22 പന്തില്‍ 24 റണ്‍സ്) ബാറ്റ് വീശിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് ആ വേഗം നിലനിര്‍ത്താനായില്ല.

ഓസ്ട്രേലിയ കുറിച്ച 328 വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ന് കളി ആരംഭിച്ച ശേഷം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് ഉപനായകന്‍ രോഹിത് ശര്‍മ്മയെയാണ് (7), തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും പൂജാരയും ചേര്‍ന്ന് സഖ്യം 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം മത്സരത്തില്‍ കന്നി സെഞ്ചുറിയ്ക്ക് ഒന്‍പത് റണ്‍സ് മാത്രം അകലെ നേഥാന്‍ ലയാണ്‍ ഗില്ലിനെ പുറത്താക്കി. തുടര്‍ന്ന് ബാറ്റ് ചെയ്യാനെത്തിയ നായകന്‍ അജിങ്ക്യ രഹാനെ ഏകദിന ശൈലിയില്‍ 22 പന്തില്‍ 28 റണ്‍സ് നേടി പുറത്തായി. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന പൂജാര കരിയറില്‍ ഏറ്റവും വേഗം കുറഞ്ഞ അര്‍ത്ഥസെഞ്ചുറിയുടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി.

196 പന്തുകള്‍ നേരിട്ടാണ് പൂജാര 50 റണ്‍സ് പൂര്‍ത്തിയാക്കിയത്.211 പന്തുകള്‍ നേരിട്ട പൂജാര ഏഴ് ബൗണ്ടറികള്‍ സഹിതം 56 റണ്‍സ് നേടി പുറത്തായി.പിന്നീടെത്തിയ മയാങ്ക് അഗര്‍വാള്‍ 9 റണ്‍സ് നേടി പുറത്തായി. തുടര്‍ന്ന് എത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ 29 പന്തുകളില്‍ 22 റണ്‍സ് നേടി ഇന്ത്യയ്ക്ക് വിജയത്തിന് വേഗം കൂട്ടി. സുന്ദര്‍ പുറത്തായതോടെ എത്തിയ ശാര്‍ദുല്‍ ധാക്കൂറും(2)?വേഗം മടങ്ങി.എന്നാല്‍ പിന്നീടെത്തിയ സെയിനിയെ കൂട്ടി ഋഷഭ് പന്ത് വിജയലക്ഷ്യം നേടി. ഓസ്ട്രിലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റുകളും നേഥന്‍ ലയാണ്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close