INDIAMoviesNEWS

ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് 19 പോസിറ്റീവ്

മുംബൈ :ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് 19 സ്ഥിരീകരിച്ചതായി അടുത്തവൃത്തങ്ങള്‍ .അമേരിക്കയിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തേയ്ക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഗായകന് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത്. വിദേശയാത്രയ്ക്കു തയ്യാറെടുക്കുകയാണെന്നും ഒക്ടോബര്‍ ഇരുപതിന് തന്റെ പിറന്നാള്‍ അവര്‍ക്കൊപ്പം ആഘോഷിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഈയടുത്തകാലത്ത് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കുമാര്‍ സാനു പറഞ്ഞിരുന്നു.ഡിസംബറില്‍ ഭാര്യയുടെ ജന്മദിനം ആഘോഷിച്ചതിനു ശേഷം മുംബൈയിലേക്കു മടങ്ങി വരാനിരുന്ന അദ്ദേഹത്തിന്റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് കോവിഡ് 19 പോസിറ്റീവ് ആയത്. അതിവേഗം രോഗമുക്തിയുണ്ടായാല്‍ നവംബര്‍ രണ്ടാം വാരത്തോടെ കുടുംബാംഗങ്ങളുടെ അടുത്തേയ്ക്കു പോകാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗായകന്റെ രോഗാവസ്ഥ തുടരുകയാണെങ്കില്‍ താനും മക്കളും ഉടന്‍ മുംബൈയിലേക്കെത്തുമെന്നും അദ്ദേഹത്തെ പരിചരിച്ച് ഒപ്പം നില്‍ക്കുമെന്നും കുമാര്‍ സാനുവിന്റെ ഭാര്യ സലോനി പറഞ്ഞു.ഒന്‍പതു മാസങ്ങള്‍ക്കു ശേഷം ഉറ്റവരെ കാണുന്ന സന്തോഷത്തിലായിരുന്നു ഗായകന്‍.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close