
ലഡാക്ക്: ഇന്ത്യക്കെതിരെയുള്ള ചൈനയുടെ പ്രകോപനത്തിനു കാരണം കാരക്കോറത്തിലെ ഇന്ത്യന്‍ സൈനിക കവാടത്തെ പ്രതിരോധിക്കാനാണെന്നു വിലയിരുത്തലുകള്‍. കഴിഞ്ഞ ദിവസം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, ഇന്ത്യയുടെ പട്രോളിംഗ് പോയിന്റിനു സമീപത്തായി നിരീക്ഷണ കേന്ദ്രം നിര്‍മിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജൂണ്‍ 15 ന് വൈകുന്നേരം ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്.
കാരക്കോറത്തെ ഈ നിര്‍മാണത്തിലൂടെ ഇന്ത്യയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കാന്‍ ചൈനയ്ക്കു സാധിക്കും. ഇതു വഴി ഡാര്‍ബുക്, ഷ്യോക്ക്, ഡ്യുലെറ്റ് ബെഗ് ഓഡി (ഡിബിഒ) എന്നി വഴികളിലൂടെയുള്ള ഇന്ത്യന്‍ സൈനിക വാഹനങ്ങളെ തടയാനും ചൈനീസ് പട്ടാളത്തിനു കഴിയും. ഈ പോസ്റ്റ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് അഥവാ എല്‍എസിയുടെ ഭാഗത്തായാണ്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളിന്റെ ധാരണപ്രകാരമുള്ള വിന്യാസത്തെ മാറ്റുന്നതിനും പട്രോളിംഗ് പോയിന്റില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കുന്നതിനും പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഇന്ത്യന്‍ താല്പര്യങ്ങള് വിരുദ്ധമാണ്.
1978 ല്‍ ഇന്ത്യന്‍ ആര്‍മി ഒരു കുന്നിന് പ്രദേശത്ത് നിര്‍മ്മിച്ചതാണ് പോയിന്റ് 14 നിരീക്ഷണ കേന്ദ്രം. ഷ്യോക്ക് നദിയോട് ചേരുന്ന ഗാല്‍വാന്‍ താഴ്വരയെ ബന്ധിപ്പിച്ചുള്ള റോഡു നിര്‍മാണം ഇന്ത്യന്‍ സൈനിക എഞ്ചിനീയര്‍മാര്‍ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ സൈനിക ഇടപെടലുകള്‍ നിരീക്ഷിക്കാന്‍ പോയിന്റ് 14നു സമീപം ഒരു നിരീക്ഷ പോസ്റ്റ് സ്ഥാപിക്കാന്‍ ചൈനക്കാര്‍ ആഗ്രഹിച്ചു. ബീഹാര്‍ റജിമന്റ് കമാന്‍ഡിംഗ് ഓഫീസര്‍ ബി. സന്തോഷ് ബാബു ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
ജൂണ്‍15 തിങ്കളാഴ്ച കേണല്‍ സന്തോഷിന്റെ നേതൃത്വത്തിലെ ഇന്ത്യന്‍ സൈന്യം പോയിന്റ് 14 നു സമീപമെത്തി ചൈനീസ് പട്ടാളക്കാരോട് അവിടെ ആരംഭിച്ചിരുന്ന നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു ഇരു സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സംഘര്‍ഷ സ്ഥലത്തേക്ക് കൂടുതല്‍ സൈന്യത്തെ ചൈന വിന്യസിക്കുകയായിരുന്നു. കേണല്‍ സന്തോഷ് കുമാറിന്റെ സമയോചിത ഇടപെടലാണ് നിര്‍മാണത്തില്‍ നിന്നും ചൈനയെ പിന്തിരിപ്പിച്ചത്.