NEWSWORLD

ഗാസയ്ക്ക് മറുപടിയായി ഇസ്രായേലിന്റെ വ്യോമാക്രമണം

ജെറുസലേം: ഗാസ മുനമ്പില്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്)പലസ്തീന്‍ വിമോചന സംഘടന, ഹമാസിന് എതിരെ വ്യോമാക്രമണം നടത്തി.ഗാസയില്‍ നിന്ന് രണ്ട് തവണ റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് അയച്ചതിന് മറുപടിയായിട്ടായിരുന്നു ആക്രമണം.ഇസ്രായേലിന്റെ തെക്കന്‍ നഗരമായ അഷ്‌കെലോണ്‍ ലക്ഷ്യമാക്കിയാണ് ഗാസയില്‍ നിന്ന് റോക്കറ്റുകള്‍ അയച്ചതെന്നാണ് ഐഡിഎഫ് ആരോപിക്കുന്നത്. മിസൈല്‍ പ്രതിരോധത്തിനുള്ള അയണ്‍ ഡോം മിസൈലുകള്‍ ആകാശത്ത് പ്രതിരോധിക്കുന്ന ഫോട്ടോകള്‍ പുറത്തുവിന്നിരുന്നു.

ഇസ്രായേല്‍ – പലസ്തീന്‍ മേഖലയില്‍ നിലവില്‍ കാര്യമായ സംഘര്‍ഷങ്ങളില്ല. യുഎസ് മധ്യസ്ഥതയില്‍ ഇസ്രായേല്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിച്ചിരുന്നു. യുഎഇയുമായാണ് പ്രധാനമായും നയതന്ത്രബന്ധം പുനസ്ഥാപിച്ചത്. ഇറാനും പലസ്തീനും ശക്തമായി നീക്കത്തെ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു റോക്കറ്റ് തുറസായ മൈതാനത്ത് വീണെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഗാസ മുനമ്പില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇത്തരത്തില്‍ റോക്കറ്റുകള്‍ അയച്ചതെന്നും ഇതേതുടര്‍ന്നാണ് പ്രതികരിച്ചതെന്നും ഇസ്രായേല്‍ പറയുന്നു.ഹമാസ് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് സൈന്യം വിശദീകരിച്ചു. ഭീകരവാദി സംഘടനയായ ഹമാസ് ആണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഐഡിഎഫ് ഏറ്റെടുക്കുമെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഹമാസിന്റെ ആയുധ നിര്‍മ്മാണ മേഖലകളാണ് പ്രത്യാക്രമണത്തില്‍ തകര്‍ത്തത് എന്നാണ് ഇസ്രായേല്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close