INDIANEWS

ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു

ഗാസിയാബാദ്: ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ മക്കളോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു.
മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷി തന്റെ രണ്ട് പെണ്‍മക്കളോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ ആക്രമിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്.
ആക്രമണം നടന്ന ഗാസിയാബാദിലെ വിജയ് നഗര്‍ റോഡിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ജോഷി തന്റെ രണ്ട് പെണ്‍മക്കളോടൊപ്പം ബൈക്ക് ഓടിക്കുന്നതായി കാണാം.
രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്. പെട്ടെന്ന് ഒരു കൂട്ടം ആളുകള്‍ ബൈക്കിനെ വളഞ്ഞ ശേഷം വലിച്ചിട്ട് അടിക്കാന്‍ തുടങ്ങുകയായിരുന്നു. കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കാണാം. വെടിവയ്പ്പ് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും ആക്രമണകാരികള്‍ ഒരു കാറിലേക്ക് വലിച്ചിഴക്കുന്നതും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതിന് മുമ്പ് അടിക്കുന്നതും കാണാം.

Tags
Show More

Related Articles

Back to top button
Close