INDIANEWS

ഗുജറാത്ത് ഉപമുഖ്യമന്ത്രിയ്ക്ക് നേരേ ചെരിപ്പേറ്

അഹമ്മദാബാദ്: ഗുജറാത്ത് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ പട്ടേലിനു നേര്‍ക്ക് ചെരിപ്പേറ്. വഡോദരയില്‍ വരുന്ന ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ചെരിപ്പേറ് നടന്നത്. എന്നാല്‍ ചെരിപ്പ് നിതിന്‍ പട്ടേലിന്റെ മുഖത്ത് കൊള്ളാതെ മൈക്കില്‍ തട്ടി വീഴുകയായിരുന്നു.

2002ല്‍ സബര്‍മതി ട്രെയിന്‍ കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രസംഗിക്കുമ്പോഴായിരുന്നു അപ്രതക്ഷിതമായി ഒരു ചെരിപ്പ് തെറിച്ചു വന്നതും മാധ്യമങ്ങളുടെ മൈക്കില്‍ പതിച്ചതും. പ്രധാനമന്ത്രി നരേന്ദ്ര മോദി തീയില്‍ കുരുത്ത നേതാവാണെന്നും സബര്‍മതി ട്രെയിന്‍ കത്തിക്കലില്‍ ഇരയായത് നിഷ്‌കളങ്കരായ കര്‍സേവകരായിരുന്നുവെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാക്കുകള്‍.ചെരിപ്പേറ് നടത്തിയ ആള്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായും ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലന്നും പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close