KERALANEWS

ഗുരുവായൂരിലെ വിഷുക്കണി ദർശനം; ക്ഷേത്ര ഭരണ സമിതിയിൽ അഭിപ്രായ ഭിന്നത

തൃശൂർ: ഗുരുവായൂരിലെ വിഷുക്കണി ദർശനം സംബന്ധിച്ച് ഭരണ സമിതിയിൽ അഭിപ്രായ ഭിന്നത. ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനം ഭരണസമിതി അറിഞ്ഞില്ലെന്ന പരാതിയുമായി അഞ്ച് ഭരണസമിതിയംഗങ്ങൾ അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് വിഷുക്കണി ദർശനം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും ഭക്തരെ പ്രവേശിപ്പിക്കാതെ ഗുരുവായൂരിലെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചിരുന്നത്.

വിഷു പ്രമാണിച്ച് ഭക്തര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നുമാണ് തീരുമാനം. വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്തും.

അതേസമയം, ക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തുടരും. ഉത്സവ സമയത്ത് നിയന്ത്രണങ്ങളുണ്ടായിട്ടും ആറാട്ടിനും പള്ളിവേട്ടക്കും അയ്യായിരത്തോളം ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനത്തിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close