KERALANEWS

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് നിയന്ത്രണം; ടിപിആർ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം

തൃശൂർ : കോവിഡ് തരം​ഗത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ടിപിആർ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പാടാക്കിയത് . ഗുരുവായൂർ നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനമായതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രദർശനത്തിന് അനുവദിക്കില്ല. പുതിയ വിവാഹ ബുക്കിങ്ങും അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്തവർക്ക് വിവാഹം നടത്താൻ അനുമതി നൽകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close