KERALANEWSTrending

ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി ട്രെയിന്‍ ഡിസംബര്‍ 15 മുതല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വിസ് പുനരാരംഭിക്കുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി ട്രെയിന്‍ ഡിസംബര്‍ 15 മുതല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വിസ് പുനരാരംഭിക്കുന്നു. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി സര്‍വീസ് നിര്‍ത്തിയത്.15ന് 6342 നമ്പര്‍ ട്രെയിനായി വൈകിട്ട് 5.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ഇന്റര്‍സിറ്റി രാത്രി 12.25ന് ഗുരുവായൂരിലെത്തും. തുടര്‍ന്ന് പുലര്‍ച്ചെ 3.25ന് ഗുരുവായൂരില്‍നിന്ന് 6341 നമ്പര്‍ ട്രെയിനായി പുറപ്പെട്ട് രാവിലെ 10.10ന് തിരുവനന്തപുരത്തെത്തും. എല്ലാ ദിവസവും സര്‍വിസ് ഉണ്ടായിരിക്കും.

ജനറല്‍ കമ്പാര്‍ട്ട്മന്റെ് ഉണ്ടാവില്ല. ചൊവ്വാഴ്ച മുതല്‍ എഗ്മൂര്‍ എക്‌സ്പ്രസ് പുനരാരംഭിച്ചിരുന്നു. ഇതോടെ ഗുരുവായൂരില്‍ നിന്ന് റദ്ദാക്കിയ രണ്ട് എക്‌സ്പ്രസ് ട്രെയിനുകളും സ്‌പെഷല്‍ ട്രെയിനായി സര്‍വിസ് ആരംഭിക്കുന്നു. എന്നാല്‍ ഗുരുവായൂര്‍, എറണാകുളം, പുനലൂര്‍ പാസഞ്ചറുകള്‍ സര്‍വീസ് ആരംഭിച്ചിട്ടില്ല. പുനലൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസാക്കി മാറ്റാന്‍ തീരുമാനമെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close