INDIANEWS

‘ഗുവാഹത്തി മൃഗശാലയില്‍ കടുവകള്‍ക്ക് ഗോമാംസം വേണ്ട’: അസം ബിജെപി നേതാവ്

ഗുവാഹത്തി: മനുഷ്യന് മാംസം നല്‍കരുതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാം.എന്നാല്‍ മാംസഭുക്കുകളായ കടുവകള്‍ക്ക് നല്‍കരുതെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ അല്പം പാടായിരിക്കും. എന്നാല്‍ കാര്യം സത്യമാണ്.ഗുവാഹത്തി മൃഗശാലയിലെ കടുവകള്‍ക്ക് ഗോമാംസം കൊടുക്കുന്നതിനെതിരേ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അസം ബിജെപി നേതാവ് സത്യ രഞ്ജന്‍ ബോറ.ആളുകള്‍ക്ക് മാത്രമല്ല, മൃഗശാലകളിലെ മാംസഭോജികളായ മൃഗങ്ങള്‍ക്കും, പ്രത്യേകിച്ചും കടുവകള്‍ക്ക് ഗോമാംസം നല്‍കുന്നത് വിരുദ്ധ പ്രവര്‍ത്തനമാണെന്നാണ് രഞ്ജന്‍ ബോറ പറയുന്നത്.ഇതിന്റെ ഭാഗമായി ബോറയുടെ നേതൃത്വത്തിലുള്ള ഒരു ചെറിയ സംഘം തിങ്കളാഴ്ച ഗുവാഹത്തി മൃഗശാലയിലെ പ്രധാന ഗേറ്റ് തടയാന്‍ ശ്രമം നടത്തിയിരുന്നു.

മാംസം കൊണ്ടുവന്ന വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടയുകയും പോലീസെത്തി ഇവരെ പിരിച്ചു വിടുകയുമാണ് ചെയ്തത്.മാംസഭോജികള്‍ക്കുള്ള ഭക്ഷണം കേന്ദ്ര മൃഗശാല അതോറിറ്റി ശുപാര്‍ശ ചെയ്യുന്നതാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തേജസ് മാരിസ്വാമി പറഞ്ഞു.
മൃഗങ്ങള്‍ക്ക് പോഷകാഹാരത്തിന് അത്യാവശ്യമായതിനാല്‍ ഗോമാംസം നല്‍കിയിട്ടുണ്ടെന്നും ചില സംസ്ഥാനങ്ങള്‍ മാംസഭോജികള്‍ക്ക് എരുമ മാംസം കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും അസമില്‍ ആ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ഗോമാംസം നല്‍കിയതെന്നും അസം വനം മന്ത്രി പരിമല്‍ സുക്ലബൈദ്യ പ്രതികരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close