
ഭോപ്പാല്‍ : ഗൂഗിളും വാട്സാപ്പും സഹായിച്ചപ്പോള്‍ 43 വര്‍ഷത്തിനുശേഷം പഞ്ചുഭായി എന്ന തൊണ്ണൂറുകാരിക്ക് സ്വന്തം കുടുംബത്തെ തിരികെക്കിട്ടി. മഹാരാഷ്ട്രയിലെ ദാമോ ജില്ലയിലുള്ള കൊട്ട തല ഗ്രാമത്തില്‍ ഇസ്രാര്‍ ഖാന്റെ കുടുംബത്തിലായിരുന്നു പഞ്ചുഭായി ഇത്രയും കാലം കഴിഞ്ഞത്. 43 വര്‍ഷങ്ങള്‍ക്കുമുമ്പ് ട്രക്ക് ഡ്രൈവറായ ഖാന്റെ പിതാവ് പാതയോരത്ത് തേനീച്ചകള്‍ ആക്രമിക്കുന്ന പഞ്ചുഭായിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് കുടുംബത്തെപ്പറ്റി ഭായിയില്‍ നിന്ന് കൃത്യമായി ഉത്തരം കിട്ടാതായപ്പോള്‍ അദ്ദേഹം സ്വന്തം കുടുംബത്തിലേക്കുകൂട്ടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഖാന് അമരാവതി ജില്ലയിലുള്ള അഭിഷേകുമായി ബന്ധപ്പെടുകയും വാട്സാപ്പിന്റെ സഹായത്തോടെ പഞ്ചുഭായിയുടെ ചിത്രം ആ ഗ്രാമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ചിത്രം പഞ്ചുഭായിയുടെ പേരക്കുട്ടിയായ പൃഥ്വി കുമാര്‍ ഷിന്റ തിരിച്ചറിഞ്ഞ് ഖാനുമായി ബന്ധപ്പെടുകയായിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് പഞ്ചുഭായിയുടെ ഭര്‍ത്താവായ തേജ്പാലും മൂന്നു വര്‍ഷം മുമ്പ് മകന് ഭായ്ലാലും മരിച്ചിരുന്നു. പഞ്ചുഭായിയെക്കാണാതെ ഏറെ വിഷമിച്ചാണവര് മരിച്ചത്. തേജ്പാല്‍ അന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നു എന്നും പൃഥ്വി കുമാര്‍ ഷിന്റ പറഞ്ഞു. ഇത്രയും കാലം സംരക്ഷണം നല്കിയ ഖാന്റെ കുടുംബത്തോട് നന്ദിയുണ്ടെന്നും കുമാര്‍ ഷിന്റ കൂട്ടിച്ചേര്‍ത്തു. പഞ്ചുഭായി പോകുന്നതില്‍ വിഷമമുണ്ടെങ്കിലും സ്വന്തം കുടുംബത്തോടൊപ്പമാണ് പോകുന്നത് എന്ന സന്തോഷമുണ്ടെന്ന് ഖാന് പറഞ്ഞു.