
കോവിഡ് രാജ്യത്തെ പിടികൂടിയിരിക്കുന്ന സാഹചര്യത്തില്‍ എല്ലാം ഓണ്‍ലൈനായി മാറിയിരിക്കുന്നു.ഓണ്‍ലൈന്‍ ക്ലാസുകളും മീറ്റിംഗുകളും സജീവമാകുമ്പോള്‍,ഈ മേഖലയില്‍ ഏറെ പ്രചാരം നേടിയിരിക്കുന്ന ഗൂഗിള്‍ മീറ്റ്, സൂം എന്നീ ആപ്ലിക്കേഷനുകള്‍ക്ക് പകരമായി സിക്സ എന്ന പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് മലയാളിയായ സംരംഭകന് .സിബിന് ജോണ്‍ പാറക്കലാണ് വിദ്യാഭ്യാസ മേഖലയ്ക്കായി ഒരു ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.
ഗൂഗിള്‍ മീറ്റ്, സൂം എന്നീ ആപ്ലിക്കേഷനുകള്‍ക്ക് പകരമായി വികസിപ്പിച്ചെടുത്ത ് സിക്സ (ZIXA) വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികമായി ഇത്തരം ആപ്പുകള്‍ക്ക് പല പ്രശ്നങ്ങളുണ്ട്. അത്തരത്തില്‍ ലൈവ്, റെക്കോര്‍ഡഡ് ക്ലാസുകളില്‍ ഒരു തടസ്സവും ഇതിലൂടെ ഉണ്ടാകില്ല. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരോട് സംശയങ്ങള്‍ ചോദിക്കാനും സാധിക്കും.വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്ക് ഇവിടെ ഇരുന്ന് പഠിച്ച് ഇവിടെത്തന്നെ പരീക്ഷകള്‍ എഴുതാനും സാധിക്കും. എല്ലാത്തരം പഠനവും സാധ്യമാകും. ട്യൂഷന് സെന്ററുകള്‍, പാഠ്യേതര വിഷയങ്ങള്‍ തുടങ്ങിയവയും സാധ്യമാണ്.നിലവില്‍ വെബ് ആപ്ലിക്കേഷനായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഡിസംബറോടെ ആന്‍ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.ഓണ്‍ലൈന്‍ ക്ലാസ് നടക്കുമ്പോള്‍ ക്ലാസ് റൂമില്‍ ഇല്ലാത്ത ആളുകള്‍ അനാവശ്യ വിഡിയോകള്‍ അയച്ച സംഭവമൊക്കെ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇവിടെ അങ്ങനെ ആര്‍ക്കും ഇടയ്ക്ക് കയറാന്‍ പറ്റില്ല. ഒരു സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ലിങ്ക് മറ്റൊരെണ്ണത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കുന്നുണ്ട്. 3 മാസത്തേക്ക് ഫ്രീ ട്രയലും പിന്നീട് ചെറിയ തുക ഈടാക്കാനുമാണ് നിലവിലെ തീരുമാനം.
വിദൂര വിദ്യാഭ്യാസം നടത്തുന്നവര്‍ക്കും ഏറെ ഫലപ്രദമായ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അധ്യാപകര്‍ക്ക് തന്നെ ക്ലാസ് മുറികള്‍ നിര്‍മിക്കാം.ക്ലാസുകള്‍ വില്‍ക്കാനും സൗജന്യമായി നല്‍കാനുള്ള സംവിധാനങ്ങളും സിക്സ മുന്നോട്ട് വെയ്ക്കുന്നു.
ആഗോള തലത്തില്‍ ഇത് ഉപയോഗിക്കാമെന്നാണ് സിബിന് അവകാശപ്പെടുന്നത്. ജാപ്പനീസ്, കനേഡിയന്‍ യൂണിവേഴ്സിറ്റികള്‍ സ്റ്റാര്‍ട്ടപ്പ് വഴി ബന്ധപ്പെട്ടിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനായി ആക്സിസ് എന്നൊരു ആപ്ലിക്കേഷന്‍ കൂടിയുണ്ട്. പ്രൈവസി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഇതിനുള്ളത്. ഓഫിസുകള്‍ക്ക് വേണ്ടി മാത്രമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ വാട്സാപിന്റെ സുരക്ഷിതത്വത്തിനായി ZIXAPP എന്നൊരു സംവിധാനവും വികസിപ്പിക്കുന്നുണ്ട്. ഇതുണ്ടെങ്കില്‍ ഡാറ്റ വേറൊരാള്‍ക്ക് കോപ്പി ചെയ്യാനോ സ്ക്രീന്‍ റെക്കോഡിങ്ങ് ചെയ്യാനോ പറ്റില്ല. നിലവില്‍ വിദ്യാഭ്യാസത്തിനായുള്ള പ്രൊഡക്റ്റ് മാത്രമാണ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത് എന്നും സിബിന് പറയുന്നു.