TECH

ഗൂഗിള്‍ സൗജന്യ ക്ലൗഡ്‌സ്റ്റോറേജ് സേവനത്തിന് ഇനി പണം നല്‍കേണ്ടി വരും മാറ്റങ്ങള്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഗൂഗിള്‍ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയില്‍ മാറ്റം വരുത്താന്‍ പോകുന്നു. 2021 ജൂണ്‍ ഒന്നുമുതല്‍ മാറ്റം നിലവില്‍ വരുത്താനാണ് ഗൂഗിളിന്റെ തീരുമാനം. നിര്‍ജീവവമായ ജി മെയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക, സൗജന്യ സ്റ്റോറേജിന് പരിധി നിശ്ചയിക്കുക, അധിക സ്റ്റോറേജിന് പണം നല്‍കേണ്ടി വരിക തുടങ്ങിയവ ഉള്‍പ്പെടെയുള്ളതാണ് ഈ മാറ്റം. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ക്ലൗഡ് സ്റ്റോറേജ് വിപണിയില്‍ ലാഭം കൊയ്യാനുള്ള നീക്കമാണിതെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ സ്റ്റോറേജ് അലക്ഷ്യമായി ഉപയോഗിക്കാതെ, കൃത്യമായി ഉപയോഗിക്കണമെന്നും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ ആണ് പുതിയ മാറ്റത്തിന് പിന്നില്‍ എന്നതാണ് ഗൂഗിളിന്റെ വാദം.

ഗൂഗിളില്‍ അക്കൗണ്ട് ആരംഭിക്കുന്ന ഉപയോക്താവിന് 15ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നല്‍കിയിരുന്നു. ഒരു ശരാശരി ഉപയോക്താവിന് അത് വര്‍ഷങ്ങളോളം ഉപയോഗിക്കാമായിരുന്നു. മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയ മറ്റു ഭീമന്‍ കമ്പനികള്‍ നല്‍കുന്നതുമായി താരതമ്യം ചെയ്താല്‍ ഇത് വളരെ കൂടുതല്‍ ആയിരുന്നു. ഉപയോക്താവിന്റെ ജി മെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ സേവ് ചെയ്യപ്പെടുന്ന വീഡിയോകളും ഫോട്ടോകളും ഡോക്യുമെന്റുകളും ഉള്‍പ്പെടുന്ന ഫയലുകള്‍ സൂക്ഷിക്കാനാണ് ഈ 15ജിബി. ഗൂഗിള്‍ ഡോക്‌സ്, ഫോം ഷീറ്റ്‌സ്, ഡ്രോയിങ്ങ്‌സ്, ജാംബോര്‍ഡ്, സ്ലൈഡ്‌സ്, എന്നിങ്ങനെ ഒട്ടേറെ സേവനങ്ങള്‍ ഗൂഗിള്‍ നല്‍കി വരുന്നത്. ഇവയിലെല്ലാം സൃഷ്ടിക്കപ്പെടുന്ന ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റാനാകും. ഇതെല്ലാം ഈ 15 ജിബി സ്റ്റോറേജ്.

എത്ര ഫോട്ടോകള്‍ വേണമെങ്കിലും സൂക്ഷിച്ചുവെയ്ക്കാമെന്ന വാഗ്ദാനവുമായാണ് 2015 മെയില്‍ ഗൂഗിള്‍ ഫോട്ടോസ് വന്നത്. 15ജിബി സ്റ്റോറേജ് പരിധിയില്‍ ഇതിനെ ഉള്‍പ്പെടുത്തിയിരുന്നുമില്ല. അതിനാല്‍ത്തന്നെ ഉയര്‍ന്ന ക്വാളിറ്റി വീഡിയോകളും ഫോട്ടോസും അണ്‍ലിമിറ്റഡ് ആയി സൂക്ഷിക്കാന്‍ ഗൂഗിള്‍ ഫോട്ടോസ് അവസരമൊരുക്കി. നിലവില്‍ പല മൊബൈല്‍ ഫോണികളിലും ചിത്രങ്ങളും വീഡിയോകളും നേരിട്ട് ഗൂഗിള്‍ ഡ്രൈവിലേക്കാണ് സേവ് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇതിനെല്ലാം മാറ്റം വരാന്‍ പോകുകയാണ്. ജൂണ്‍ ഒന്നുമുതല്‍ ഗൂഗിള്‍ ഫോട്ടോസില്‍ സേവ് ചെയ്യപ്പെടുന്ന ഫോട്ടോസ്, വീഡിയോസ് എന്നിവ ഗൂഗിള്‍ ക്ലൗഡ് സ്റ്റോറേജിലേക്കാണ് പോവുക. ഇതിനു മാത്രമല്ല ഈ സൗജന്യ ഇടം. ജി മെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയിലെ ഫയലുകളും ഇതില്‍തന്നെ ഒതുക്കേണ്ടി വരും. 100കോടിയിലേറെ ഉപയോക്താക്കളാണ് ഗൂഗിളിന് ഇപ്പോള്‍ ഉള്ളത്. ഇവര്‍ക്കെല്ലാം സൗജന്യ ക്ലൗഡ്‌സ്റ്റോറേജ് നല്‍കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല എന്നാണ് അവര്‍ പറയുന്നത്.ലോക്ക്‌ഡൌണിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് ഉപയോഗം കൂടുകയും അതിനനുസരിച്ചു സ്റ്റോറേജ് സ്‌പേസ് വേണ്ടി വരികയും ചെയ്യുന്നു.
സൗജന്യ സ്റ്റോറേജ് അവസാനിച്ചാല്‍ പണം നല്‍കി അധിക സ്റ്റോറേജ് വാങ്ങുകയെന്നതാണ് ഉപയോക്താവിനു മുന്നിലുള്ള വഴി. അതിനുമുണ്ട് ഗൂഗിളിനൊരു പ്രോഗ്രാം -ഗൂഗിള്‍ വണ്‍. ഇതിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള നീക്കം കൂടിയാണ് സൗജന്യ സ്റ്റോറേജ് നിര്‍ത്തലാക്കല്‍.
ഗൂഗിള്‍ വണ്‍ പദ്ധതി പ്രകാരം മാസം 130 രൂപക്ക് 100ജിബി ലഭ്യമാക്കും. മാസം 210ന് 200ജിബി യും. 6500രൂപയ്ക്ക് മാസം 20ടി ബി സ്‌പേസ് നല്‍കുന്നതുള്‍പ്പെടെയുള്ള പാക്കേജുകളും ഗൂഗിളിന്റെ പക്കലുണ്ട്. നിലവില്‍ ഗൂഗിള്‍ വണ്‍ സേവനം ഉപയോഗിക്കുന്നവരെ നയമാറ്റം ബാധിക്കില്ലയെന്നര്‍ത്ഥം. ജൂണ്‍ ഒന്ന് വരെ ഗൂഗിള്‍ ഫോട്ടോസിലെ അണ്‍ലിമിറ്റഡ് സേവനം തുടരും. മെയ് 31ന് ശേഷം 15ജിബി ക്ലൗഡ്‌സ്റ്റോറേജ് സ്‌പേസ് മാത്രമേ ലഭിക്കുകയുള്ളൂ. സൗജന്യ 15ജിബി യില്‍ അതുവരെ സേവ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകള്‍ക്കൊന്നും യാതൊരു കുഴപ്പവും സംഭവിക്കില്ല. നിലവിലെ 15ജിബി യില്‍ ഭദ്രം. ജൂണ്‍ ഒന്നുമുതല്‍ വീണ്ടും എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുമെന്ന് മാത്രം. ഒന്നില്‍ നിന്ന് 15ജിബി യില്‍ എത്തുമ്പോള്‍ സൗജന്യം തീരുകയും ചെയ്യും. ക്രിയേറ്റ് ചെയ്തിട്ടും രണ്ടു വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡ്രൈവ്, (ഗൂഗിള്‍ ഡോക്‌സ്, ഫോം ഷീറ്റ്‌സ്, ഡ്രോയിങ്ങ്‌സ്, ജാംബോര്‍ഡ്, സ്ലൈഡ്‌സ് തുടങ്ങിയവ ഉള്‍പ്പെടെ )അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒറ്റയടിക്ക് ഉണ്ടാവില്ല. യൂസര്‍ക്ക് ആവശ്യമായ സമയം നല്‍കി കൊണ്ടു മാത്രമായിരിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close