INDIANEWS

ഗോ മൂത്രം കുടിച്ചാൽ കോവിഡ് വരില്ലന്നവകാശവാദം ; ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. സുരേന്ദ്ര സിങിനു പിന്നാലെ പ്രജ്ഞ സിങ് ഠാക്കൂര്‍

ഭോപ്പാല്‍: സ്ഥിരമായി ഗോമൂത്രം കുടിക്കുന്നതിനെ തുടര്‍ന്നാണ് തനിക്ക് കോവിഡ് വരാതിരുന്നതെന്ന അവകാശവാദവുമായി ബിജെപി നേതാവും എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍ രംഗത്ത്. ബൈരാഘട്ടിലെ ഒരു പരിപാടിക്കിടെയാണ് പ്രജ്ഞ ഇക്കാര്യം വ്യക്തമാക്കിയത്. ശ്വാസകോശത്തിലെ അണുബാധയെ ഗോ മൂത്രം തടയും. താന്‍ സ്ഥിരമായി ഗോ മൂത്രം കുടിക്കാറുണ്ട്. ഇത് ശ്വാസകോശത്തിലെ അണുബാധ ഇല്ലാതാക്കുന്നു. അതുകൊണ്ട് ഇതുവരെ തനിക്ക് കോവിഡ് ബാധിച്ചിട്ടല്ല.

ഗോ മൂത്രം കുടിക്കുന്നതിനാല്‍ താന്‍ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെയും സമാനമായ അഭിപ്രായം ഇവര്‍ പങ്കുവച്ചിരുന്നു. തന്നെ ക്യാന്‍സറില്‍ നിന്ന് മുക്തനാക്കാന്‍ ഗോമൂത്രവും പഞ്ചഗവ്യവും സഹായിച്ചിരുന്നെന്നായിരുന്നു എന്നാണ് അന്ന് പറഞ്ഞത്. താന്‍ പതിവായി ഗോമൂത്രവും പഞ്ചഗവ്യവും കഴിക്കുന്നു. ഇത് തന്നെ ക്യാന്‍സറില്‍ നിന്ന് മുക്തനാക്കി.

എല്ലാവരും പശുമൂത്രം കുടിക്കണമെന്നും പ്രജ്ഞ സിങ് ഠാക്കൂര്‍ പറഞ്ഞു. ഇതിനു മുന്‍പും ഗോ മൂത്രം കുടിച്ചാല്‍ കോവിഡില്‍ നിന്ന് മുക്തി നേടമെന്നു പറഞ്ഞ് ഈ മാസം ആദ്യം ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. സുരേന്ദ്ര സിങ് ഗോമൂത്രം കുടിക്കുന്നത് കൊറോണ വൈറസില്‍ നിന്ന് തന്നെ സംരക്ഷിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ‘ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ പശു മൂത്രം ലയിപ്പിച്ചാണ് കുടിക്കേണ്ടതെന്നും അദ്ദേഹം ശുപാര്‍ശ ചെയ്യുകയുണ്ടായി.

പ്രജ്ഞാ സിങ് ഠാക്കൂറിനെ കൂടാതെ മറ്റു ചില ബിജെപി നേതാക്കളും കോവിഡ് ചികിത്സക്ക് ഗോമൂത്രം ഉപയോഗിക്കാന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഗോമൂത്രവും ചാണകവും ഉപയോഗിച്ചുള്ള ഇത്തരം ചികിത്സകള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അപകടം വരുത്തിവെയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close