
ന്യുഡല്‍ഹി:763 ഗ്രാമങ്ങളിലായി 132,000 ഭൂവുടമകള്‍ക്ക് വീടും അതിനോട് ചേര്‍ന്നുള്ള ഭൂമിയുടെ കൈവശാവകാശ പകര്‍പ്പും നല്കി പ്രധാനമന്ത്രി.ഞായറാഴ്ചയാകും ഇത് സംബന്ധിച്ച രേഖകള്‍ കൈമാറുക.ഇന്ത്യയുടെ നട്ടെല്ലായ ഗ്രാമങ്ങളെയും അവയുടെ സമ്പദ്വ്യവസ്ഥയേയും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.പല പ്രദേശങ്ങളിലും ഭൂമി സംബന്ധിച്ച കൃത്യമായ രേഖകള്‍ ഇല്ലാത്തത് ഭൂവിനിയോഗത്തെയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയേയും ബാധിക്കാനിടയുണ്ട്.അത് ഇല്ലാത്താക്കുക, വര്‍ഷങ്ങളായി തുടരുന്ന സ്വത്ത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുക എന്നി ലക്ഷ്യങ്ങളാണ് പുതിയ പദ്ധതിക്ക് പിന്നില്‍.ഹരിയാനയില്‍ നിന്ന് 221, കര്‍ണാടകയില്‍ നിന്ന് 100, മഹാരാഷ്ട്രയില്‍ നിന്ന് 100, മധ്യപ്രദേശില്‍ നിന്ന് 44, ഉത്തര്‍പ്രദേശില്‍ നിന്ന് 346, ഉത്തരാഖണ്ഡില്‍ നിന്ന് 50 എന്നി ക്രമത്തിലാണ് ഗ്രാമങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഭൂമിയുടെ സര്‍വ്വേ,അതിരുകള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗിച്ചുള്ള ഏറ്റവും പുതിയ രീതികളാകും ഉപയോഗിക്കുക.ഇതോടൊപ്പം തന്നെ പഞ്ചായത്ത്,സംസ്ഥാന റവന്യൂ വകുപ്പുകള്‍, സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ സഹായവും പ്രദേശങ്ങളിലെ വിവര ശേഖരണത്തിനായി ഉപയോഗിക്കും.ഉടമസ്ഥാവകാശത്തിന്റെ രേഖ തയ്യാറാക്കുന്നതിനൊപ്പം ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിശദമായ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.