
ലഖ്നൗ: ഹത്രാസില്‍ ക്രൂരപീഡനത്തിനു ഇരയായി കൊല്ലപ്പെട്ട 19 വയസുള്ള ദളിത് യുവതിയുടെ വീട്ടിലേക്ക് മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വിലക്കി യുപി പൊലീസ്. ഏകദേശം 300 ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഹത്രാസ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. യുവതിയുടെ വീട്ടിലേക്കുള്ള വഴി പൊലീസ് അടച്ചു.ഹത്രാസിനു രണ്ടര കിലോമീറ്റര്‍ അപ്പുറത്തു ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. 17 പൊലീസ് വാഹനങ്ങള്‍ വിവിധ റോഡുകളില്‍ കിടക്കുന്നുണ്ട്. ഹത്രാസിലേക്ക് വരുന്നവരെ തടയുന്നതിനാണ് പൊലീസ് സംവിധാനം. വീട്ടുകാരെ രണ്ട് ദിവസമായി പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ബന്ധുക്കള്‍ വീടുകളില്‍ കഴിയുകയാണ്. പുറത്തിറങ്ങാന്‍ പൊലീസ് സമ്മതിക്കുന്നില്ല. തങ്ങളുടെ ഫോണ്‍ കോളുകള്‍ പോലും പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഹത്രാസ് ജില്ലയിലേക്കുള്ള മൂന്ന് പ്രധാന കവാടങ്ങളും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. ഡെറക് ഒബ്രയാന് എംപിയെ ഇന്നലെ പൊലീസ് ഇവിടെവച്ച് തടഞ്ഞിരുന്നു.ഹത്രാസ് പീഡനത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം തുടരുകയാണ്. യുവതിയുടെ മരണശേഷം അവരുടെ സംസ്കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹര്‍ഥാസ് എസ്പി വിക്രാന്ത് വീറിനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.