Trendingviral

ഗ്രേറ്റ് ഡെയ്ൻ നായയുടെ ചങ്ങലയിൽപ്പിടിച്ച് തലയെടുപ്പോടെ മഞ്ജു വാര്യർ‌; ലേഡി സൂപ്പർ സ്റ്റാറിന്റെ ഏറ്റവും പുതിയ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ തരം​ഗം

പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിന് ഉടമയാണ് നടി മഞ്ജു വാര്യർ. അഭിനയമികവ് കൊണ്ടും നിലപാട് കൊണ്ടും മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് താരം. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ, മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുന്നത്. മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി സംഘടിപ്പിച്ച ഫോട്ടോഷൂട്ട് ചിത്രത്തിലാണ് മഞ്ജു നായയ്‌ക്കൊപ്പം എത്തിയത്.

ഗ്രേറ്റ് ഡെയ്ൻ വിഭാഗത്തിൽപ്പെട്ട നായയുടെ ചങ്ങലയിൽപ്പിടിച്ച് തലയെടുപ്പോടെ നിൽക്കുന്ന മഞ്ജു വാര്യരുടെ ഫോട്ടോ ഷൂട്ട് കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകരും ഒപ്പം സഹതാരങ്ങളും. മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം കണ്ട് ‘എന്റെ ദൈവമേ, ഇതെങ്ങനെ’ എന്നായിരുന്നു നടി ദീപ്തി സതിയുടെ സംശയം. ‘അമ്പോ’ എന്നാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസിന്റെ കമന്റ്. പൊളി എന്ന് കുഞ്ചാക്കോ ബോബനും. ആരാധകർക്കൊപ്പം മലയാളസിനിമാലോകവും മഞ്ജുവിന്റെ ഈ സ്‌റ്റൈലിഷ് ചിത്രം ഏറ്റെടുത്തു. സൗബിൻ ഷാഹിർ, ഗായത്രി സുരേഷ്, ശ്രിന്ദ, ഭാവന, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജുവിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് മനോരമ കലണ്ടർ ആപ് 2021 ഒരുക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. നേരത്തേ, കലണ്ടറിനായി നടത്തിയ മമ്മൂട്ടിയുടെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മനോഹരമായ ഈ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിലും തരംഗമായി കഴിഞ്ഞു. കുതിരയും പാമ്പും ആനയുമൊക്കെയൊത്ത് നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ടിൽ ഇനി അണിനിരക്കാനൊരുങ്ങുന്നത്. വളർത്തുമൃഗങ്ങൾക്കു താരങ്ങൾക്കിടയിൽ സ്വീകാര്യത ഏറെയാണ്. സ്വന്തം വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ സിനിമാരംഗത്തും ഫോട്ടോഷൂട്ട് വൈറലായിക്കഴിഞ്ഞു.

https://www.instagram.com/p/CQXt2lSJ6Xk/?utm_source=ig_web_copy_link

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close