Movies

ഗ്ലാമർ ലുക്കിൽ നിരഞ്ജന അനൂപ്: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേഷകരുടെ മനംകവർന്ന യുവനടിയാണ് നിരഞ്ജന അനൂപ്. ഒരു സെമിമോഡേൺ ലൂക്കിൽ തിളങ്ങിയ താരത്തിന് നിരവധി ആരാധകരണുള്ളത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തെയും നൃത്തത്തെയും ജീവന് തുല്യം സ്‌നേഹിക്കുന്ന താരമാണ് നിരഞ്ജന. 2015 മുതലാണ് താരം സിനിമയിൽ സജീവമാവുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെയാണ് സിനിമയിൽ സജീവമായത്.

അതിനുശേഷമായിരുന്നു പുത്തൻപണം, ഗൂഢാലോചന, കെയർ ഓഫ് സൈറബാനു, ഇര, ബിടെക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്നും ആ തിളക്കം അതേപടി നിലനിർത്താൻ നിരഞ്ജനക്ക് കഴിഞ്ഞിട്ടുണ്ട് നിരഞ്ജനക്ക് മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ ചുരുങ്ങിയ സമയമേ വേണ്ടി വന്നുള്ളു. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളും കൂടിയായ നിരഞ്ജന അനൂപ് ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ച് മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നല്ലൊരും നർത്തകി കൂടിയാണ്.

ചെറിയ കാലയളവിൽ തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമാവാനും നിരഞ്ജന അനൂപിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ നിരഞ്ജന പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇവിടെയും നിരഞ്ജന സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകർ പറഞ്ഞത്. നിമിഷന്നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്.

പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. ഫെമി ആന്റണി ആണ് മേക്കപ്പ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് പുത്തൻപണം,​ഗൂഢാലോചന, C/O സൈറാബാനു, ഇര, ബിടെക്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മികച്ച നർത്തകി കൂടിയാണ് നിരഞ്ജന. കിങ്ങ് ഫിഷ്, ദി സീക്രട്ട് വുമൺ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close