NEWSWORLD

ഗ്ലോബല്‍ വില്ലേജ് 25ന് തുറക്കും; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

ദുബായ്: ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബല്‍ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കിയാകും ഗ്ലോബല്‍ വില്ലേജ് സീസണ്‍ തുടങ്ങുകയെന്ന് സിഒഒ അലി അല്‍ സുവൈദി അറിയിച്ചു. സുരക്ഷയില്‍ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗണ്‍സിലിന്റെ സ്വാഡ് ഓഫ് ഓണര്‍ ലഭിച്ചത് ഗ്ലോബല്‍ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കും.ടിക്കറ്റുകള്‍ നേരത്തേ വാങ്ങാനും കാര്‍ണിവല്‍ റൈഡിന് സ്പര്‍ശനമേല്‍ക്കാതെ കയറാന്‍ സഹായിക്കാനുമാണിത്. വില്ലേജിന്റെ ശേഷി അനുസരിച്ച് സന്ദര്‍ശകര്‍ നിറഞ്ഞാല്‍ ആ വിവരം ആപ്പിലൂടെ അറിയാനാകും. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും തത്സമയ വിവരങ്ങള്‍ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. പാസുകള്‍ വെന്‍ഡിങ് മെഷിനിലൂടെ ലഭിക്കും.എല്ലാ കടകളിലും ഭക്ഷണശാലകളിലും ടിക്കറ്റ് ലഭിക്കാന്‍ സംവിധാനങ്ങളും ഒരുക്കും. അകലം പാലിച്ചാവും സ്റ്റേജിനു മുന്നില്‍ സീറ്റ് ഒരുക്കുക. വിഐപി പാസുള്ളവര്‍ക്ക് ഓണ്‍ലൈന്‍ കാര്‍ പ്ലേറ്റ് റജിസ്‌ട്രേഷന്‍ വഴി സ്മാര്‍ട് പാര്‍ക്കിങ് ഗേറ്റിലൂടെ പോകാം. tickets.virginmegastore.me എന്ന സൈറ്റില്‍ വിഐപി പാസുകള്‍ ലഭിക്കും. വില്ലേജില്‍ പ്രൈം ഹോസ്പിറ്റല്‍ ക്ലിനിക്കും പ്രവര്‍ത്തിക്കും. ആളുകള്‍ ആവശ്യപ്പെട്ടാല്‍ ഇവിടെ പിസിആര്‍ പരിശോധനയും നടത്തും.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close