INDIA

ചന്ദ്രയാന്‍-3 : 2021ന്റെ തുടക്കത്തില്‍ വിക്ഷേപിക്കുമെന്ന് ബഹിരാകാശ വകുപ്പ് സഹമന്ത്രി

ന്യൂഡല്‍ഹി : ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാന്‍-3 2021 ന്റെ തുടക്കത്തില്‍ വിക്ഷേപിക്കുമെന്ന് ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചന്ദ്രയാന്‍ -2 ല്‍ നിന്ന് വ്യത്യസ്തമാകും ചന്ദ്രയാന്‍-3 എന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. ഇതിന് ഒരു ഭ്രമണപഥം ഉണ്ടായിരിക്കില്ല, പക്ഷേ ഒരു ലാന്‍ഡറും റോവറും ഉണ്ടാകും. ഈ വര്‍ഷം ദൗത്യം നടത്താനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് കാരണം അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.
2019 ജൂലൈ 22 നാണ് ചന്ദ്രയാന്‍ -2 വിക്ഷേപിച്ചത് എന്നാല്‍ ആ ഇന്ത്യയുടെ സ്വപ്‌നം പാതി വഴിയില്‍ തകര്‍ന്നു. എന്നാലും, ദൗത്യത്തിന്റെ ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാത്രമല്ല അത് ഡാറ്റ അയച്ചുകൊണ്ടിരിക്കുകയുമാണ് .

ചന്ദ്രന്റെ ഉപരിതലത്തില്‍ ഇരുമ്പ് സമ്പുഷ്ടമായ പാറകളുണ്ടെന്ന് അറിയാമെങ്കിലും, ജലത്തിന്റെയും ഓക്‌സിജന്റെയും സാന്നിധ്യം അറിയുന്നത് ചന്ദ്രയാന്‍- 1 നല്‍കിയ ചിത്രങ്ങളില്‍ നിന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close