BIZNEWS

ചരിത്രംകുറിച്ച് ഐടി, വാഹന ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍

മുംബൈ: ഐടി, വാഹന ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍ വീണ്ടും ചരിത്രംകുറിച്ചു. നിഫ്റ്റി 14,367ലും സെന്‍സെക്‌സ് 48,854ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.689 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. നിഫ്റ്റി 210 പോയന്റും ഉയര്‍ന്നു. യഥാക്രമം 1.43ശതമാനവും 1.48ശതമാനവും നേട്ടമാണ് ഇരുസൂചികകളിലുമുണ്ടായത്.ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നത്.

പുറത്തുവരാനിരിക്കുന്ന ടിസിഎസ് ഉള്‍പ്പടെയുള്ള കമ്പനികളുടെ പ്രവര്‍ത്തനഫലം മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ടുള്ള വിലയിരുത്തലുകളും വിപണിയില്‍ പ്രതിഫലിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close