ചരിത്രം തിരുത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ
ജ്വലിക്കുന്ന വിദ്യാര്‍ത്ഥിസമരങ്ങളുടെ ചരിത്രമുഖത്തേക്ക് നോക്കി കണ്ണടയ്ക്കരുത്. നഷ്ടം നിങ്ങളുടെതായിരിക്കും. ഇരിപ്പിടങ്ങള്‍ എരിയുന്നത് നിങ്ങള്‍ അറിയാതെ പോകും.

ലോകമെമ്പാടും കലാലയങ്ങള്‍ വിപ്ലവങ്ങളുടെ വിളനിലങ്ങളാണ്. ലോകഗതിയെ തന്നെ മാറ്റി മറിച്ച വിപ്ലവങ്ങള്‍ കത്തിജ്വലിച്ചത് കലാലയങ്ങളിലെ തിളക്കുന്ന യുവതയില്‍ നിന്നായിരുന്നു.ഇന്നു വരെ ചരിത്രത്തില്‍ ഒരു ഏകാധിപത്യഫാസിസ്റ്റ്ഭരണകൂടത്തിനും വിദ്യാര്‍ത്ഥി വിപ്ലവങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്താതിരിക്കാന്‍ സാധിച്ചിട്ടില്ല.സര്‍ഗാത്മകവും സംവാദാത്മകവും ആയ കലാലയങ്ങള്‍ മാറുന്നകാലത്തിനൊപ്പം സ്പന്ദിച്ചു കൊണ്ടിരിക്കുന്നു.അതു കൊണ്ടുതന്നെ അവര്‍ നിശബ്ദരായിരിക്കും എന്ന് നിങ്ങള്‍ വിചാരിക്കരുത്.അവരെ രാജ്യസ്നേഹത്തിന്റെ വികാരവായ്പ്പിലും ദേശീയതയുടെ മൃദുലവികാരങ്ങളിലും തളച്ചിടാം എന്ന് നിങ്ങള്‍ വ്യാമോഹിക്കരുത്. ജ്വലിക്കുന്ന വിദ്യാര്‍ത്ഥിസമരങ്ങളുടെ ചരിത്രമുഖത്തേക്ക് നോക്കി കണ്ണടയ്ക്കരുത്. നഷ്ടം നിങ്ങളുടെതായിരിക്കും. ഇരിപ്പിടങ്ങള്‍ എരിയുന്നത് നിങ്ങള്‍ അറിയാതെ പോകും.

1942 ല്‍ നാസി ഭരണം കത്തി നിന്ന കാലത്താണ് ഇറ്റലിയിലെ മ്യൂണിച്ച് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ അധികാരദുര്ഭരണത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്.വൈറ്റ് റോസ്റ്റ് എന്നറിപ്പെട്ട ആ പ്രക്ഷോഭം കത്തിവെച്ചത് നാസി ഭരണത്തിന്റെ കടക്കലായിരുന്നു.സര്‍വ്വകലാശാലയിലെ ഫിലോസഫി പ്രൊഫസറായിരുന്ന കുര്‍ട്ട് ഹ്യൂബര്‍ ,വിദ്യാര്‍ത്ഥികളായ വില്ലി ഗ്രാഫ്,ക്രിസ്റ്റാഫ് പ്രോബ്സ്റ്റ്,സോഫി ഷോള് തുടങ്ങിയവരായിരുന്നു അതിന് നേതൃത്വം നല്‍കിയത്.നാസി ഭരണകൂടത്തിനെതിരായി ജര്‍മ്മനിയിലെ യൂണിവേര്സിറ്റികളില് അവര്‍ ലഘുലേഖകള്‍ വിതരണം ചെയ്ത്തു.ചെറിയ നീക്കമെങ്കിലും ഇത് ഭരണകൂടത്തിനുണ്ടാക്കിയ തലവേദന ചില്ലറയായിരുന്നില്ല.തെരുവുകളില്‍ പ്രതിരോധത്തിന്റെ ചെറിയസംഘങ്ങള് രൂപപ്പെട്ടുകൊണ്ടിരുന്നു.നാസികള്‍ രക്തം ചിതറുമ്പോള്‍ മാനവികതയുടെ പടര്‍പ്പുകളായി വിദ്യാര്ത്ഥികള്മാറി.1943ല്‍ വിദ്യാര്‍ത്ഥികളെ ഗസ്റ്റപ്പോ കസ്റ്റഡിയില്‍ എടുത്തു.ഫെബ്രുവരി 18ന് അവരെ എല്ലാം വധിക്കുകയും ചെയ്ത്തു. ആളികത്തിയ ജനരോക്ഷത്തിനു മുന്നില്‍ ഭരണകൂടത്തിന്റെ കാല്‍മുട്ടുകള്‍ കൂട്ടി മുട്ടി.

ജനദ്രോഹഫാസിസ്റ്റ് ഭരണത്തെ നേര്‍ക്കു നേര് നിന്ന് വെല്ലുവിളിച്ച ചരിത്രമാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കുള്ളത്.അതിനെ നിസ്സാരമായി കണ്ടിട്ട് നിലനിന്നിട്ടില്ല ലോകത്ത് ഇന്നേവരെ ഒരു ഫാസിസ്റ്റ് ഭരണകൂടവും .’ ഇവിടെ വിദ്യാര്‍ത്ഥികള്‍ വിപ്ലവം നടത്തുകയോ നയിക്കുകയോ അല്ല, ഈ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം’1968ല്‍ ഫ്രഞ്ച് വിപ്ലവകാലത്ത് പതിനായിരകണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത് കണ്ട് മിഷേല്‍ ഫൂക്കോ പറഞ്ഞവാക്കുകളാണിത്.ഫ്രാന്‍സിന്റെ തെരുവുകളെ പിടിച്ചു കുലുക്കിയ സമരത്തില്‍ തെരുവില്‍ പിച്ചയെടുക്കുന്നവര്‍ മുതല്‍ തത്വചിന്തകര്വരെ അണിനിരന്നു.ആധുനികലോകത്തിന്റെ അടിവേരിളക്കിയ ആ പ്രക്ഷോഭത്തില്‍ അല്ത്യൂസറും സാര്ത്രുമടക്കം കലാപത്തിനിറങ്ങി.ലോകത്തിന്റെ ഗതിമാറ്റിയത്,വിചാരധാരകളെ തിരുത്തിയത് ആ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളായിരുന്നു.

അധികാരത്തിന്റെ ആണികല്ലിന് വിദ്യാര്‍ത്ഥി പ്രക്ഷോഭ്ങ്ങള് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.അധികാരവംശത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് അവയുടെ ആണികല്ലിളക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കും. 1229 പാരീസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സമരം,1901 റെസ്നിയ വിദ്യാര്‍ത്ഥി കലാപം,1968ലെ പോളണ്ടിലെയും ഫ്ഞ്ചിലെയും വിദ്യാര്‍ത്ഥിസമരങ്ങള്‍,1996 ക്യുബെറ്റ് പ്രക്ഷോഭം,2006 ചിലി വിദ്യാര്‍ത്ഥി സമരം,2014 തായ് വാനിലെ സൂര്യകാന്തി സമരം അങ്ങനെ ഉജ്വലങ്ങളായ സമരങ്ങളുടെ പട്ടികയില്‍ ഇങ്ങേതലക്കല്‍ സ്ഥാനം പിടിക്കുന്നു ഇന്ത്യയില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളും. ജാമിയ മില്ലിയ സര്‍വ്വകാലശാലകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അലിഘട്ടിലേക്കും ജെ.എന്‍.യുവിലേക്കും അവിടെ നിന്ന് രാജ്യത്തിന്റെ കലാലയങ്ങളിലേക്ക് ആളിപടരുന്ന കാഴ്ച്ചയാണ് നമ്മള് കണ്ടത്. ജാമിയയില്‍ വിദ്യാര്ത്ഥികല്ക്ക നേരെ പോലീസ് നടത്തിയ നരനായാട്ട് പ്രതിക്ഷേധാഗ്നിക്ക് ആക്കം കൂടിയതേയുള്ളൂ.കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അര്‍ധരാത്രിപോലും തെരുവുകളില്‍ പ്രതിക്ഷേധങ്ങല് സജീവമാകുന്നു. വരും കാലം ഓര്ത്തഭിമാനിക്കാം നമ്മുക്ക് അങ്ങ് മാറ്റത്തിന്റെ തിരിതെളിച്ചത് പോരാട്ടത്തിന്റെ വീര്യമായത്ത് രണ്ട് മലയാളി പെണ്‍കുട്ടികളാണ്. .സമൂഹമാധ്യമങ്ങളില്‍ നിന്ന് ലോകത്തിന്റെ പലയിടത്തുനിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണകള്‍ ഉയരുന്നു. കാത്തിരുന്ന വിപ്ലവം വരുന്നു എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു എന്നാണ്മുന്സുപ്രീം കോടതിജഡ്ജി മാര്കണ്ഡേയജഡ്ജു അഭിപ്രായപ്പെട്ടത്.സിനിമാ സാസംസ്കാരികമേഖലകളില് നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് വലിയപിന്തുണകള് ഉയരുന്നു. സിനിമാലോകത്തെ വലേടേടന്മാരും കാരണവന്മാരും നിശബ്ദരായി ഇരിക്കുമ്പോഴും യുവതയ്ക്കിടയില്‍ നിന്നുണ്ടാക്കുന്ന പ്രതിഷേതാഗ്നി ചെറുതല്ല. ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട് ഇത് മാറ്റത്തിന്റെ തുടക്കമാണ്. അതെ ചരിത്രം ആവര്‍ത്തിക്കാന്‍ ഉള്ളത് തന്നെയാണ്……ചുറ്റും പ്രതിക്ഷേധം കത്തുമ്പോള്‍ നിശബ്ദമായിരിക്കാന്‍ നമ്മുക്കെന്തവകാശമെന്ന് തെരുവുകള്‍ ചോദിക്കുന്നു.