Breaking NewsKERALANEWS

ചരിത്രത്തിലെ ഉയര്‍ന്ന ലാഭം നേടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

നെടുമ്പാശ്ശേരി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും നേടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 2019-20 സാമ്പത്തിക വര്‍ഷം 412.77 കോടി രൂപയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വരുമാനം. മുന്‍ വര്‍ഷം ഇത് 169 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലുണ്ടായ കോവിഡ് പ്രതിസന്ധി എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ബാധിച്ചു. ഇതിനിടയിലും വാര്‍ഷിക വരുമാനത്തില്‍ 25 ശതമാനം വര്‍ധന നേടാനായി എന്നത് ശ്രദ്ധേയമാണ്. 2019-20 വര്‍ഷം 5,219 കോടി രൂപയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 4,172 കോടിയായിരുന്നു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം കണക്കുകള്‍ അംഗീകരിച്ചു.

യാത്രക്കാരുടെ എണ്ണത്തിലും മികച്ച നേട്ടം കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 2019-20-ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയുമായി 48.4 ലക്ഷത്തിലെത്തി. മുന്‍ വര്‍ഷം 43.6 ലക്ഷം യാത്രക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പറന്നവരില്‍ 46.6 ലക്ഷം യാത്രക്കാരും അന്താരാഷ്ട്ര യാത്രക്കാരാണ്. ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരില്‍ 7.1 ശതമാനമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിഹിതം ഉയര്‍ന്നു. നേരത്തെ ഇത് 6.5 ശതമാനമായിരുന്നു. വിമാനങ്ങളുടെയും മനുഷ്യ വിഭവ ശേഷിയുടെയും കൃത്യമായ ഉപയോഗമാണ് നേട്ടത്തിന് കാരണമായതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ശ്യാംസുന്ദര്‍ പറഞ്ഞു.ജീവനക്കാരും യാത്രക്കാരും നല്‍കിയ പിന്തുണയും സഹകരണവും നേട്ടത്തിന് സഹായകമായെന്നും അദ്ദേഹം പറഞ്ഞു. 2005 ഏപ്രിലിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലാഭത്തിലാണ്. തെക്കനേഷ്യന്‍ രാജ്യങ്ങളും ഗള്‍ഫുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രധാന വിപണി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close