INDIATrending

ചരിത്രത്തില്‍ ആദ്യമായി ത്രിവര്‍ണമണിഞ്ഞ് നയാഗ്ര

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം നയാഗ്രയില്‍ ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തെളിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ദേശീയ പതാക നയാഗ്രയില്‍ തെളിയുന്നത്. ഓഗസ്റ്റ് 15ന് വൈകിട്ടോട്ടെയായിരുന്നു ഇന്ത്യയോടുള്ള ആദരസൂചകമായി വെള്ളച്ചാട്ടത്തില്‍ പതാക തെളിഞ്ഞത്. ഒട്ടാവയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തി.കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറും സിറ്റിഹാളും ത്രിവര്‍ണമണിഞ്ഞു. ഈ ആഴ്ച അവസാനിക്കുന്നതുവരെ ഇത് കണ്ടാസ്വദിക്കാനാകും

Tags
Show More

Related Articles

Back to top button
Close