INDIANEWS

ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും വനിത

പട്ടിക വർഗ്ഗ (ST) വിഭാഗത്തിൽ നിന്ന് ഒരു വനിത ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലറാകുന്നു. ഡോ. സോനജാരിയ മിൻസ്ജാർഖണ്ഡിലെ ദുംകയിലെ സിഡോ കൻഹു മുർമു സർവകലാശാല വൈസ് ചാൻസലറായാണ് ചുമതലയേൽക്കുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം 70 വർഷമെടുത്ത് മാത്രം സംഭവിച്ച ഈ നേട്ടത്തിന് പിന്നിൽ പ്രമുഖ ട്രൈബൽ നേതാവ്‌ ഹേമന്ത് സൊറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തി മോർച്ച മന്ത്രിസഭയുടെ തീരുമാനം നിർണ്ണായകമായിരുന്നു. നിലവിൽ ഡോ. സോനജാരിയ മിൻസ് ദില്ലിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ് പ്രൊഫസറാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും എം.എസ്.എസി (മാത്തമാറ്റിക്സ്) പഠനം പൂർത്തിയാക്കിയ ഡോ. സോനജാരിയ തന്റെ എം.ഫിൽ. പൂർത്തിയാക്കിയതും പി.എച്.ഡി. ഗവേഷണം നടത്തിയതും ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നായിരുന്നു.

2005 മുതൽ ജെ.എൻ.യു.വിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ & സിസ്റ്റംസ് സയൻസസിൽ പ്രൊഫസറായി ജോലി നോക്കുന്നു. 1997 – 2005 വരെ ഇതേ വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു. 1992 മുതൽ ജെഎൻയു.വിൽ അധ്യാപികയാണ്. 1990 – 1991 കാലത്ത് ഭോപ്പാലിലെ ബർക്കത്തുല്ല സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസറായും 1991-1992 കാലത്ത് മധുരൈ കാമ രാജ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ അദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്.

ഡോ സോനജാരിയ മിൻസ നിലവിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ അധ്യാപകരുടെ സംഘടനാ നേതാവ് കൂടിയാണ്. ഡോ. ഭീം റാവു അംബേദ്കറിൻ്റെ ആശയാഭിലാഷങ്ങളാണ്ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സംഭവത്തിലൂടെ പൂവണിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close