Breaking NewsINDIATop News

ചര്‍ച്ചയ്ക്ക് തയാറായി ചൈന; കൂടിക്കാഴ്ച മോസ്‌കോയില്‍

മോസ്‌കോ: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ചര്‍ച്ചകളിലൂടെ സമാവയത്തിലെത്താന്‍ ചൈനയുടെ ശ്രമം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനായി മോസ്‌കോയിലുള്ള ഇരുവരും. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാജ്‌നാഥ് സിങ്ങിനെ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.അതേസമയം ചൈനീസ് ക്ഷണത്തോട് ഇന്ത്യ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തില്‍ നിന്നുള്ള സ്രോതസുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ മേഖലയിലെ ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ സാനിധ്യം ശക്തമാക്കിയിട്ടുണ്ട്. മോസ്‌കോയിലുള്ള ഇന്ത്യ-ചൈന എംബസികള്‍ ഇന്ന് തന്നെ ചര്‍ച്ചയ്ക്കുള്ള സമയം നിശ്ചയിക്കും.

എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രശ്നം പരിഹരിക്കാനുള്ള മുന്നോട്ടുള്ള വഴി ചര്‍ച്ചകളാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. അതിര്‍ത്തി മേഖലകളിലെ തല്‍സ്ഥിതി മാറ്റുന്നതിനായുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങളുടെ ഭാഗമാണ് കഴിഞ്ഞ നാല് മാസത്തോളമായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകളിലുണ്ടായ സാഹചര്യങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.”കഴിഞ്ഞ നാല് മാസമായി (കിഴക്കന്‍ ലഡാക്കില്‍) ഞങ്ങള്‍ കണ്ട സാഹചര്യം, ചൈനയില്‍ നിന്നുള്ള, സ്ഥിതിഗതികളില്‍ ഏകപക്ഷീയമായ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ നേരിട്ടുള്ള ഫലമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പക്ഷവുമായി ആത്മാര്‍ത്ഥമായി ഇടപെടാന്‍ ഞങ്ങള്‍ ചൈനയോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു,” മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.ഓഗസ്റ്റ് 29, 30 തീയതികളില്‍ കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപമുള്ള മേഖലയില്‍ ചൈനീസ് സൈന്യം നടത്തിയ ”പ്രകോപനപരമായ സൈനിക നീക്കങ്ങള്‍” തടഞ്ഞതായി ഇന്ത്യന്‍ സൈന്യം പറഞ്ഞിരുന്നു.

സ്ഥിതിഗതികള്‍ ലഘൂകരിക്കുന്നതിനായി ചര്‍ച്ച നടക്കാനിരിക്കേയും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ”പ്രകോപനപരമായ പ്രവര്‍ത്തന” ത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ശ്രീവാസ്തവ പറഞ്ഞു. ചൈനീസ് ശ്രമങ്ങളെത്തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യം പാങ്കോംഗ്മേഖലയിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ സാന്നിധ്യം ശക്തമാക്കി. ചുഷുല്‍ മേഖലയിലെ ചൈനീസ് നീക്കങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യന്‍, ചൈനീസ് ബ്രിഗേഡ് കമാന്‍ഡര്‍മാരുടെ യോഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ന്നിരുന്നു. പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തിയ പാങ്കോംഗ് ത്സോയിലും റെസാങ് ലയ്ക്ക് സമീപമുള്ള റെചിന്‍ ലയിലും ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണം നേടിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ വ്യാഴാഴ്ച ലേയിലെത്തി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയയും കിഴക്കന്‍ എയര്‍കമാന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ സൈനിക സംവിധാനം വിലയിരുത്തി.

Tags
Show More

Related Articles

Back to top button
Close