KERALANEWS

ചലച്ചിത്ര അക്കാഡമിയിലെ ഇടതുഅനുകൂല കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണം, കമലിന്റെ ആവശ്യത്തെ എതിര്‍ത്ത് അക്കാഡമി സെക്രട്ടറി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂല കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയര്‍മാന്‍ കമലിന്റെ ആവശ്യത്തെ അക്കാദമി സെക്രട്ടറി എതിര്‍ത്തിരുന്ന വിവരം പുറത്ത്. ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണ് കമല്‍ തീരുമാനവുമായി മുന്നോട്ട് പോയത്. കത്ത് വിവാദത്തില്‍ കമല്‍ മാത്രമല്ല സര്‍ക്കാറും വെട്ടിലായി.ചലച്ചിത്ര അക്കാദമിയുടെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാറുമായി ആശയവിനിമയം നടത്താറുള്ളത് സെക്രട്ടറിയാണ്. നിയമനമടക്കമുള്ള കാര്യങ്ങളില്‍ ജനറല്‍ കൗണ്‍സിലോ എക്‌സിക്യൂട്ടീവ് ബോര്‍ഡോ ചേര്‍ന്നാകും തീരുമാനമെടുക്കുക. ഇതൊന്നുമില്ലാതെയാണ് ചെയര്‍മാന്‍ ഇടത് അനുഭാവികളായ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാംസ്‌ക്കാരിക മന്ത്രിക്ക് കത്ത് നല്‍കിയത്. കത്ത് വന്നതിന് പിന്നാലെ സാംസ്‌ക്കാരിക മന്ത്രിയുടെ ഓഫീസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി ഇക്കാര്യം അറിയുന്നത്. പിന്നാലെ സെക്രട്ടറി അജോയ് ചന്ദ്രന്‍ ഭരണസമിതി ചേരാതെ എടുത്ത ആവശ്യം അംഗീകരിക്കരുതെനന് കാണിച്ച് സര്‍ക്കാറിന് കത്ത് നല്‍കി. ഇത് കൂടി പരിഗണിച്ചാണ് ചെയര്‍മാന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സാംസ്‌ക്കാരിക മന്ത്രി മറുപടി നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close