INDIANEWSTop News

ചലോ ഡല്‍ഹി;പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 50000 കര്‍ഷകര്‍ കൂടി സമരത്തിലേക്ക്

ന്യൂഡല്‍ഹി : കര്‍ഷകസമരം അനുദിനം കൂടുതല്‍ ശക്തമാവുകയാണ്.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ കര്‍ഷകര്‍ പുതിയ കാര്‍ഷികനിയമം തന്നെ റദ്ദാക്കണമെന്ന ആവശ്യമാണു ഉന്നയിക്കുന്നത്.രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലേക്ക് എത്തുന്നുണ്ട്.ഇന്നലെ മാത്രം പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 1200 ട്രാക്റ്റര്‍ ട്രോളികളിലായി 50000 കര്‍ഷകര്‍ 6 മാസത്തേക്കുള്ള ആഹാരസാധനങ്ങളുമായി ഡല്‍ഹിയിലേക്ക് തിരിച്ചതായി മസ്ദൂര്‍ സംഘര്‍ഷ സമിതി പഞ്ചാബ് അദ്ധ്യക്ഷന്‍ സത്‌നാം സിംഗ് അറിയിച്ചു.

തണുപ്പില്‍ നിന്ന് രക്ഷനേടുന്നതിനായി ടെന്റുകള്‍, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ കരുതിയാണ് ഫിറോസ്പൂര്‍ ,ഫാസില്‍ക്ക ,അബോഹര്‍ ,ഭട്ടിന്‍ഡ ,ഫരീദ്‌കോട്ട് എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ യാത്ര തിരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close