INDIANEWS

ചാണകമേറ് ആഘോഷമാക്കി ഇന്ത്യന്‍ ഗ്രാമം

ഗുംതപുരം:ദീപാവലി ആഘോഷത്തിന്റെ സമാപനം ചാണകമെറിഞ്ഞ് ആഘോഷമാക്കി ഇന്ത്യന്‍ ഗ്രാമം. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ഗുംതപുരത്താണ് സ്‌പെയിനിലെ തക്കാളി എറിയല്‍ മഹോത്സവത്തിന്(ലാ തമാറ്റിനോ) സമാനമായ രീതിയില്‍ കൗതുകമായി ചാണകമെറിയല്‍ ആഘോഷം സംഘടിപ്പിച്ചത്. ഗ്രാമീണരുടെ ദൈവമായ ബീരേഷ്വര സ്വാമി പശുവിന്റെ ചാണകത്തില്‍ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്റെ പുറത്താണ് ഗ്രാമം ചാണകമെറിയല്‍ ആഘോഷം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇപ്രാവശ്യം 100 പേരാക്കി ചുരുക്കിയാണ് ചാണകമേറ് ആഘോഷം നടന്നത്.

ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ചാണകം മുഴുവന്‍ ബീരേശ്വര സ്വാമി ക്ഷേത്രത്തിനരികില്‍ കുന്നുകൂട്ടിയ ശേഷമാണ് ആഘോഷം നടക്കുന്നത്. പൂജ നടത്തി കുളിച്ച ശേഷം പരസ്പരം ചാണകമെറിഞ്ഞാണ് ആഘോഷം നടക്കുന്നത്. എല്ലാ പ്രായത്തിലുള്ള പുരുഷന്‍മാരും ചാണകം ഉരുട്ടിയ ശേഷം പരസ്പരം എറിയുന്നു. ഇതിന് ഉപയോഗിക്കുന്ന ചാണകം കൃഷിയിടത്തില്‍ നിക്ഷേപിച്ചാല്‍ വിളവ് കൂടുമെന്ന വിശ്വാസവും ഇവര്‍ക്കിടയിലുണ്ട്.

അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി സംഭവം വാര്‍ത്തയാക്കിതോടെ നിരവധി അന്തര്‍ദേശീയ ദേശീയ, പ്രാദേശിക മാധ്യമങ്ങളും വാര്‍ത്ത വലിയ രീതിയില്‍ ഏറ്റെടുത്തിട്ടുണ്ട്. എം.എസ്.എന്‍ നൗ, യാഹൂ ന്യൂസ്, ദി സണ്‍ ഡെയിലി, ജക്കാര്‍ത്ത പോസ്റ്റ്, ഫ്രാന്‍സ് 24 എന്നീ മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close