AgricultureKERALANEWS

ചാണകവും ഇനി പാക്കറ്റായി വീട്ടിലെത്തും; ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ മിൽമയുടെ പുതിയ സംരംഭം

കുറച്ച് നാളായി ട്രെൻഡിങ് സാധനങ്ങളുടെ ലിസ്റ്റിലുള്ള ചാണകം ഇനി പാക്കറ്റിലാക്കാൻ മിൽമയും. പാലും പാലിൽ നിന്നുള്ള ഭക്ഷ്യഉൽപ്പന്നങ്ങളും പാക്കറ്റിലാക്കിയിരുന്ന മിൽമ ഇനി മുതൽ ചാണകത്തെ കൂടി ബ്രാൻഡ്​ ചെയ്​ത്​ മാർക്കറ്റിലെത്തിക്കാനുള്ള തയാറെടുപ്പിലാണ്. നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവർക്ക്​ ചാണകം എത്തിക്കുക എന്നതാണ്​ മിൽമ ലക്ഷ്യമിടുന്നത്​.

ട്ടുപ്പാവിലെ കൃഷിയിടം മുതൽ വലിയ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചാണകപ്പൊടി ബ്രാൻഡ് ചെയ്തു വിൽക്കുന്നതു മിൽമയുടെ അനുബന്ധ സ്ഥാപനമായ മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷനാണ് (എംആർഡിഎഫ്). ചെറുകിട ക്ഷീരകർഷകർ മുതൽ വലിയ ഡെയറി ഫാമുകൾ വരെയുള്ളവർക്കു ചാണക സംസ്കരണം വലിയ വെല്ലുവിളിയാണ്. പലപ്പോഴും കർഷകർ പ്രതീക്ഷിക്കുന്ന വില ചാണകത്തിനു ലഭിക്കാറില്ല. വീട്ടു കൃഷി, നഴ്സറി, പൂന്തോട്ടങ്ങൾ എന്നിവയ്ക്കു ഗുണമേന്മയുള്ള ചാണകം വിപണിയിൽ കിട്ടാനില്ല.ഈ സാഹചര്യത്തിലാണു ക്ഷീരസംഘങ്ങളോടനുബന്ധിച്ചു കർഷക കൂട്ടായ്മകൾ രൂപീകരിച്ചു ചാണകം പൊടിയാക്കി വിപണിയിലെത്തിക്കുന്നത്.

1, 2, 5,10 കിലോഗ്രാം പാക്കറ്റിനു യഥാക്രമം 25, 27, 70, 110 രൂപയാണു വില. വൻകിട കർഷകർക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ എത്തിക്കും. കൃഷിവകുപ്പ്, പ്ലാന്റേഷൻ കോർപറേഷൻ, സർക്കാരിന്റെ ഫാമുകൾ എന്നിവയ്ക്കായി വലിയ തോതിൽ ചാണകം നൽകാനുള്ള അനുമതിക്കായി മിൽമ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിനു വേണ്ടി വലിയ അളവിൽ ചാണകം എംആർഡിഎഫ് നൽകുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പൈസസ്​ റിസർച്ചിന്​ വേണ്ടി ചാണകം നൽകുന്ന മിൽമ കൂടുതൽ സ്ഥാപനങ്ങൾക്ക്​ ചാണകം നൽകാനുള്ള അനുമതി സർക്കാറിനോട്​ തേടിയിട്ടുമുണ്ട്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close