INDIA

ചാണക ചിപ്പിന് മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കാമധേനു ആയോഗ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ‘ഗോസത്വ കവച്’ എന്ന ചാണക ചിപ്പിന് മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ. എന്ന പേരിലുള്ള ചിപ്പ് റേഡിയേഷനെ ചെറുക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നാണ് അവകാശവവാദം. ചിപ്പും ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ അകറ്റാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കാത്തിരിയ വ്യക്തമാക്കി.രാജ്‌കോട്ടിലെ ശ്രീജി ഗോശാലയാണ് ‘ഗോസത്വ കവച്’ ചിപ്പ് വികസിപ്പിച്ചത്. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ അകറ്റാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കത്തിരിയ വ്യക്തമാക്കി.കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close