Breaking NewsKERALANEWSTop News

ചാരിവെച്ച ഏണിയിൽനിന്ന് കിട്ടിയ വിരലടയാളം അക്രമികളുടേതാണോ? പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികൾ കേന്ദ്രീകരിച്ചും അന്വേഷണം;നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു

കൽപ്പറ്റ: നെല്ലിയമ്പത്ത് പത്മാലയത്തിൽ ദമ്പതിമാരായ കേശവനും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടേതെന്നു കരുതുന്ന വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പരോ​ഗമിക്കുന്നു. വീടിനുപുറകിൽ ചാരിവെച്ച ഏണിയിൽനിന്ന് കിട്ടിയ വിരലടയാളം അക്രമികളുടേതാണോ എന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളു.

വിരലടയാളം കേന്ദ്രീകരിച്ച് ഊർജിതമായ അന്വേഷണം കഴിഞ്ഞദിവസങ്ങളിലും നടന്നിരുന്നു. പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെയും വിരലടയാളങ്ങൾ ശേഖരിച്ച ശേഷമാണ് വിട്ടയച്ചത്. കേശവനെയും ഭാര്യ പത്മാവതിയെയും ആക്രമിച്ച ശേഷം പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആക്രമണത്തിനു ശേഷം പ്രതികൾ ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന സംശയമുണ്ട്. സി.സി.ടി.വി. ദ്യശ്യങ്ങളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ വീടിന്റെ സമീപമുള്ള കുളത്തിൽനിന്ന് ലഭിച്ച തുണിയിൽ രക്തക്കറയുള്ളതായും സൂചനയുണ്ട്. കൃത്യം നടത്താൻ പ്രതികൾ വീടിന്റെ ജനലഴി അഴിച്ചുമാറ്റി അകത്തു പ്രവേശിച്ചതാണെന്നാണ് പോലീസിന്റെ അനുമാനം. മറ്റ് സംശയങ്ങളും തള്ളിക്കളഞ്ഞിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് അക്രമികൾ കടന്നുകളഞ്ഞത്.

കാപ്പിത്തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്. രാത്രി വലിയ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വീട്ടിലെ ഹാളിനുള്ളില്‍ കോണിപ്പടിയോട് ചേര്‍ന്ന് ചോരയില്‍ കുളിച്ച് കിടക്കുന്ന കേശവനെയാണ് ഇവര്‍ കണ്ടത്. വയറിനും തലയ്ക്കും കുത്തേറ്റിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ വെച്ചാണ് കേശവന് കുത്തേറ്റത്. ഇതു കണ്ടു നിലവിളിച്ചുകൊണ്ട് പത്മാവതി താഴേക്ക് ഓടി. താഴെ വച്ചാണ് പത്മാവതിയെ അക്രമികള്‍ വെട്ടിയത്.

പത്മാവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ അക്രമിസംഘം ഇറങ്ങി ഓടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മുഖംമൂടിയിട്ട രണ്ട് പേരാണ് തങ്ങളെ വെട്ടിയതെന്ന് പത്മാവതി പറഞ്ഞത്.അതേസമയം മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന പോലീസ് നിഗമനം കേശവന്റെ ബന്ധുക്കള്‍ തള്ളി. എട്ട് മണി സമയത്താണ് ആക്രമണം നടന്നതെന്നും, കൊലപാതകത്തിന് മറ്റെന്തെങ്കിലുമായിരിക്കും കാരണം എന്നുമാണ് ബന്ധുക്കളുടെ വാദം.

പ്രതികള്‍ക്കായി പനമരം പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. എസ്പിയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കവര്‍ച്ച ശ്രമത്തിനിടെയാകാം കൊലപാതകം നടന്നിരിക്കുന്നത് എന്നും പോലീസിന്റെ പ്രധാമിക നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close