GADGETSNEWSTECHWORLD

ചാറ്റ് ലിസ്റ്റിൽ അടിമുടി മേക്കോവർ നടത്താൻ വാട്സാപ്പ്; പുത്തൻ മാറ്റങ്ങൾ ആദ്യം ആൻഡ്രോയിഡിൽ

ചാറ്റ് ലിസ്റ്റിൽ പുത്തൻ മാറ്റങ്ങൾ കൊണ്ടുവരാൻ വാട്സാപ്പ്. ഇപ്പോൾ ഉള്ളതിലും വിപുലമായ ആപ്പ് ക്‌ളീനർ ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ആൻഡ്രോയിഡ് ഉപയോക്‌താക്കൾക്കായി വാട്സാപ്പ് ഒരുക്കുന്നത്. ചാറ്റ് ലിസ്റ്റിലെ കോണ്‍ടാക്ട് പ്രൊഫൈല്‍ പിക്ചര്‍ ചെറുതാക്കി കാണിക്കുന്ന സംവിധാനവും ചാറ്റുകൾക്കിടയിലെ ലൈൻ ഒഴിവാക്കുന്ന സംവിധാനവും ഒഴിവാക്കുമെന്നും സൂചനയുണ്ട്.

കോണ്‍ടാക്ടുകള്‍ക്കിടയിലെ ലൈന്‍ ഒഴിവാക്കി, പകരം കോണ്‍ടാക്ടുകളെ വേര്‍തിരിച്ചു കാണിക്കാന്‍ ആനിമേഷനോ, സ്റ്റിക്കറുകളോ, നിറങ്ങളോ തുടങ്ങി മറ്റ് എന്തെങ്കിലും ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ക്ലീനര്‍ നേരത്തെ തന്നെയുണ്ടെങ്കിലും കുറച്ചു കൂടി പഴ്സണലൈസ്ഡ് ആയ രീതിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ‘വ്യൂ വണ്‍സ്’ സംവിധാനവും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഫോര്‍വേഡ് സ്റ്റിക്കറുകള്‍ പായ്ക്കുകള്‍, വോയിസ് വേവ് ലെംഗ്ത് എന്നിവ പോലുള്ള സവിശേഷതകള്‍ അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. മൾട്ടി-സിസ്റ്റം ലോഗിൻ, ഡിസപ്പിയറിങ് മെസേജസ് എന്നിവ അവതരിപ്പിക്കുമെന്നും മുൻപ് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ ഐഒഎസ് ആപ്ലിക്കേഷനിൽ ഇത് ലഭ്യമാകുന്നത് സംബന്ധിച്ച സ്ഥിരീകരണം വന്നിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close