MoviesTrending

ചികിത്സയ്ക്ക് വേണ്ടി മാറിനില്‍ക്കുന്നു, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്: സഞ്ജയ് ദത്ത്

മുംബൈ: ചികിത്സയുടെ ആവശ്യത്തിനായി അല്‍പകാലം അഭിനയത്തില്‍നിന്നും മറ്റ് ജോലികളില്‍നിന്നും മാറിനില്‍ക്കുകയാണെന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. ചൊവ്വാഴ്ച തന്റെ സോഷ്യല്‍ ഹാന്‍ഡിലുകളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. താന്‍ ചികിത്സയുടെ ആവശ്യത്തിനായി വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ”സുഹൃത്തുക്കളെ. ചികിത്സയ്ക്കായി ഞാന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്, വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് ഞാന്‍ എന്റെ അഭ്യുദയകാംക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ ഉടന്‍ മടങ്ങിവരും,” സഞ്ജയ് ദത്ത് കുറിച്ചു.


ഓഗസ്റ്റ് എട്ടിന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പീന്നീട് ഓഗസ്റ്റ് 10 ന് ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചില്‍ അസ്വസ്ഥതയും ശ്വസിക്കാന്‍ പ്രശ്‌നവും അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് അദ്ദേഹം ആശുപത്രിയെ സമീപിച്ചത്. തുടര്‍ന്ന് 61 കാരനായ നടനെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ തനിക്ക് നെഗറ്റീവ് ഫലം ലഭിച്ചതായി ദത്ത് ഒരു ട്വീറ്റില്‍ അറിയിച്ചിരുന്നു. ”ഞാന്‍ നന്നായി ഇരിക്കുന്നുവെന്ന് എല്ലാവര്‍ക്കും ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്, എന്റെ കോവിഡ്-19 റിപ്പോര്‍ട്ട് നെഗറ്റീവ് ആണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്റ്റാഫിന്റെയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എനിക്ക് വീട്ടിലെത്താം. നിങ്ങളുടെ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി, ‘ എന്നായിരുന്നു ട്വീറ്റ്.. മഹേഷ് ഭട്ടിന്റെ ‘സഡക് 2’ ആണ് സഞ്ജയ് ദത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. സഞ്ജയ് ദത്തിനെ കൂടാതെ ആലിയ ഭട്ട്, പൂജ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് 28 ന് ചിത്രം ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.

Tags
Show More

Related Articles

Back to top button
Close