INDIANEWSviral

ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു; ഹോസ്പിറ്റൽ അടിച്ചു തകർത്ത് ബന്ധുക്കൾ

ന്യു ദൽഹി: മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ദൽഹി സരിത വിഹാറിലെ അപ്പോളോ ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരെയും ലാത്തിയും മൂർച്ചയുളള വസ്തുക്കളും ഉപയോ​ഗിച്ച് ആക്രമിച്ചു. ആശുപത്രിയിലെ സാധന സാമഗ്രികളും അടിച്ചു തകർത്തു.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ശ്വാസതടസ്സവും മറ്റ് രോഗലക്ഷണങ്ങളോടും കൂടെ എത്തിയ 62 കാരിയായ സ്ത്രീ മരിക്കുന്നത്. ഐസിയു ബെഡുകൾ ഒഴിവില്ലാത്തതിനാൽ മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ല, എന്നാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രോഗി മരിച്ചതിനെ തുടർന്ന് രോഗിയുടെ ബന്ധുക്കൾ പ്രകോപിതരായി ആശുപത്ര്യും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു.

“രോഗിയുടെ മരണത്തിൽ ആശുപത്രി അനുശോചനം രേഖപ്പെടുത്തുന്നു, എന്നാൽ പകർച്ചവ്യാധികൾക്കിടയിൽ അശ്രാന്തമായ സേവനങ്ങൾ നൽകുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെ രോഗിയുടെ കുടുംബത്തിന്റെ പെരുമാറ്റം കടുത്ത ഞെട്ടലുണ്ടാക്കുന്നതാണ് ” ആശുപത്രി ജീവനക്കാരൻ അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close