KERALANEWSTop News

ചികിത്സ ലഭിച്ചില്ല; ലോകമെമ്പാടും ഭൂമിയിലെ മാലാഖമാരുടെ ദിനം ആഘോഷിച്ചപ്പോൾ യുപിയിൽ കോവിഡിന് കീഴടങ്ങിയത് ഒരു മലയാളി നഴ്സ്

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റ് നോയിഡയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചുവാണ് അന്തരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ ചികിത്സ തേടിയിട്ടും ആദ്യ രണ്ടാഴ്ച ആശുപതിയിൽ ചികിത്സ നൽകിയില്ലെന്നും സ്ഥിതി ഗുരുതരമായ ശേഷം മാത്രമാണ് ചികിത്സ നല്കിയതെന്നും സഹോദരി അറിയിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. .

ഒരു മാസം മുൻപാണ് രഞ്ചു യു.പിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്. ഏപ്രിൽ 17ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടി. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായി. ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യദിവസം മരുന്ന് നൽകിയതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഡോക്ടർ പരിശോധയ്ക്കായി എത്തിയതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രഞ്ചു സഹോദരിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടിൽ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. ഇനി ഒരു നഴ്സിനും ഈ അവസ്ഥയുണ്ടാകരുത്. എങ്ങനെയെങ്കിലും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും സഹോദരി അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close