INDIANEWSTrending

ചിതയൊരുക്കി ദഹിപ്പിക്കാൻ നേരം കോവിഡ് ബാധിച്ച് മരിച്ചയാൾ കണ്ണ് തുറന്ന് കരയുന്നു; ഞെട്ടിത്തരിച്ച് ബന്ധുക്കൾ; സംഭവം മഹാരാഷ്ട്രയിൽ

ബാരാമതി: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ച 76 കാരിയെ ദഹിപ്പിക്കാൻ ചിതയൊരുക്കി ബന്ധുക്കൾ. ചിതയിലേക്ക് എടുക്കുന്നതിനു തൊട്ടുമുൻപ് അവർ ഞെട്ടി കണ്ണ് തുറന്ന് കരഞ്ഞതോടെ ശരിക്കും ഞെട്ടിയത് ബന്ധുക്കളാണ്.76 വയസ്സുള്ള ശകുന്തള ഗെയ്ക്കവാദ് എന്ന സ്ത്രീയാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശകുന്തള വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞു തുടങ്ങുന്നത്. എന്നാൽ പിന്നീട് ആരോഗ്യം മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. സ്വന്തം വാഹനത്തിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാൽ കാറിനകത്തുതന്നെ കാത്തിരിക്കേണ്ടിവന്നു. കുറുച്ചുനേരത്തിന് ശേഷം ശകുന്തളയുടെ ബോധം നഷ്ടപ്പെട്ടു.ഇതോടെ ഇവർ മരിച്ചെന്ന കണക്കുകൂട്ടലിൽ വീട്ടുകാർ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകൽ നടത്തുകയായിരുന്നു.

മരണം സംഭവിച്ചില്ല എന്നറിഞ്ഞതോടെ ഉടൻതന്നെ വീട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു. ശകുന്തളയെ പിന്നീട് ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close