KERALA

ചിത്തിര ആട്ടത്തിരുനാൾ: ശബരിമല നട ഈ മാസം 12 ന് തുറക്കും

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ. ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും. 13ന് ആണ് ശ്രീ ചിത്തിര ആട്ട തിരുനാൾ. അന്ന് പുലർച്ചെ 5 മണിക്ക് നട തുറക്കും. തുടർന്ന് അഭിഷേകവും പൂജകളും നടക്കും.രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറക്കുന്ന രണ്ട് ദിവസങ്ങളിലും അയ്യപ്പഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല. 2020ലെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പുതിയ മേൽശാന്തിമാരുടെ അഭിഷേകവും സ്ഥാനാരോഹണ ചടങ്ങും നടക്കും.16 ന് ആണ് വിശ്ചികം ഒന്ന്. ഡിസംബർ 26 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും മണ്ഡലപൂജ നടക്കും. രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉൽസവത്തിനായി നട തുറക്കുന്നത് ഡിസംബർ 30 ന് ആണ്. 2021 ജനുവരി 14 ന് ആണ് മകരവിളക്ക്.20 ന് നട അടയ്ക്കും.നവംബർ 16ന് പുലർച്ചെ മുതൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത അയ്യപ്പഭക്തരെ ദർശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടും. ദർശനത്തിന് എത്തുന്ന ഭക്തർക്കും സന്നിധാനത്തും പമ്പയിലും നിലക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്- 19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ്- 19 സുരക്ഷാ മാനദണ്ഡങ്ങളും ഭക്തർ പൂർണ്ണമായും പാലിക്കേണ്ടതാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close