CULTURAL

ചിത്തിര നാളിന്റെ വിശേഷമറിയാം

ഇന്ന് ചിത്തിര നാളാണ്. എല്ലാവരും അത്തം മുതല്‍ പൂക്കളമൊക്കെ ഒരുക്കുവാന്‍ തുടങ്ങിയല്ലോ അല്ലെ. ഇനി തിരുവോണത്തിന് 9 ദിവസങ്ങള്‍ കൂടി അല്ലെ. ഇന്ന് ചിത്തിര നാളായതുകൊണ്ടു പൂക്കളത്തില്‍ രണ്ടു വൃത്താകൃതിയിലുള്ള പൂക്കളമാണ് ഒരുങ്ങുന്നത്. അത്തം ചിത്തിര നാളുകളില്‍ തുമ്പക്കുടംകൊണ്ട് മാത്രമാണ് പൂക്കളമൊരുങ്ങുന്നത്.എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യ ദിവസം മുതല്‍ക്കേ പല നിറത്തിലുള്ള പൂക്കളമൊരുങ്ങുന്നു.അങ്ങനെ തിരുവോണം എത്തുമ്പോള്‍ 10 വൃത്തങ്ങളിലായാണ് പൂക്കളം ഒരുങ്ങുന്നത്. അങ്ങനെ പല നിറങ്ങള്‍ ചേരുമ്പോള്‍ പൂക്കളം കാണാന്‍ എന്ത് ഭംഗിയായിരിക്കും അല്ലെ. പൂക്കളം നിവേദിക്കുന്ന പതിവുണ്ട്. നിവേദ്യ ദ്രവ്യങ്ങളില്‍ പ്രധാനമായവ അപ്പം,അട,കദളിപ്പഴം,പാല്‍പ്പായസം എന്നിവയാണ്.കുടുംബത്തിലെ തലമൂത്ത മുത്തശ്ശിയാണ് നിവേദ്യത്തിനുള്ളത് പൂജിക്കുന്നത്. ഇന്നത്തെ ഓണപൂക്കളത്തെപ്പറ്റി പറയുകയാണെങ്കില്‍ തെച്ചി,ചെമ്പരത്തി,തുമ്പ,മുക്കുറ്റി,കോളാമ്പി,കൃഷ്ണകിരീടം,പിച്ചകം,അരളി,മന്ദാരം തുടങ്ങി ഗ്രാമങ്ങളില്‍ കണ്ടുവന്നിരുന്ന പൂക്കളെല്ലാം ഇപ്പൊ നാട്ടിന്‍പുറങ്ങളില്‍ നിന്ന് പേരിനുവേണ്ടി മാത്രമായിമാറി. ഇപ്പോള്‍ ഓണക്കാലമാകുമ്പോ പൂക്കള്‍ മാര്‍ക്കറ്റില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. എല്ലാവരും പൂക്കള്‍ വിലകൊടുത്തു വാങ്ങിക്കുകയാണല്ലോ.ചിലര്‍ പ്ലാസ്റ്റിക് പൂക്കള്‍ വരെ ഉള്‍പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.വീടുകളിലേതിന് പുറമെ ഇപ്പോള്‍ സ്ഥാപനങ്ങളിലും നമ്മള്‍ ഓണപൂക്കളമിടാറുണ്ട്. ഇനി ഓണത്തിന്റെ ഐതീഹ്യം എന്താണെന്നു എല്ലാര്‍ക്കും അറിയാമല്ലേ. ചരിത്രവും ഭാവനയും ചേര്‍ത്ത് നെയ്തെടുത്ത ഒരു സന്ദേശമാണ് ഐതീഹം. സന്ദേശങ്ങളെ സുന്ദരങ്ങളായ ഭാവനയും കോര്‍ത്തിണക്കി ചരിത്ര സത്യങ്ങളേയും കൊണ്ട് അലങ്കരിച്ചു അവതരിപ്പിക്കുകയാണ് ഐതീഹം ചെയ്യുന്നത്. ചരിത്രം,ഭാവന,സന്ദേശം എന്നീ മൂന്നു ഘടകങ്ങള്‍ ഐതീഹ്യത്തില്‍ ഉണ്ടായിരിക്കും. സദാചാരപരവും ദൈവികവുമായ സന്ദേശങ്ങളുടെ സ്വഭാവമാണ് ഐതീഹ്യത്തിന്റെ പൊതു സ്വഭാവം. ഓണത്തിന്റെ ഐതീഹ്യം എന്താണെന്നു നോക്കാം.
.ധര്‍മവും നീതിയും അനുസരിച്ചു സര്‍വജനങ്ങളെയും ഒരേപോലെ കരുതി സമത്വം ഉയര്‍ത്തി പിടിച്ചു ഭരണം നടത്തിയിരുന്ന രാജാവായിരുന്നു മഹാബലി. മഹാബലിയുടെ ഭരണത്തില്‍ അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെ കാണുകയും പിന്നീട് വാമനന്റെ രൂപം സ്വീകരിച്ചു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുകയുമാണ് ചെയ്തത്. തന്റെ പ്രജകളെ വര്‍ഷത്തില്‍ ഒരിക്കല്‍ കാണുവാനുള്ള അനുവാദം നല്‍കണമെന്നും മഹാബലി വാമനനോട് അപേക്ഷിക്കുകയും അതനുസരിച്ചു മലയാള മാസത്തിലെ ചിങ്ങം മാസത്തില്‍ തിരുവോണം നാളില്‍ വന്നു കണ്ടുകൊള്ളാന്‍ വാമനന്‍ അനുവാദം കൊടുക്കുകയും ചെയ്തു. ഇതാണ് ഓണത്തിന്റെ ഐതീഹ്യമായി പൊതുവെ പറഞ്ഞു കേള്‍ക്കുന്ന കഥ. ഇപ്രകാരം കേരളം ഭരിച്ചിരുന്ന അസുരരാജാവായിരുന്ന മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണുവാന്‍ വരുന്ന ദിവസമായിട്ടാണ് ഓണം എന്ന് മലയാളികള്‍ വിശ്വസിച്ചു പോരുന്നു.

ഇനി ഓണത്തിന്റെ ഐതീഹ്യത്തില്‍ വിഷ്ണു,വാമനന്‍, ബലി എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങള്‍ ആണ് ഉള്ളത്.ഐതീഹ്യത്തില്‍ മൂവര്‍ക്കും അവരുടേതായ പങ്കു ഉണ്ട്.കേട്ടുകേള്‍വികളും സങ്കല്‍പങ്ങളും ഇവരെ കുറിച്ച് ധാരാളം നിലനില്‍ക്കുന്നു. ഹിന്ദു മിത്തോളജിലെ പ്രബലനായ ദേവനാണ് വിഷ്ണു. വിഷ് എന്ന ധാതുവില്‍ നിന്നാണ് വിഷ്ണു എന്ന പദത്തിന്റെ ഉല്പത്തി.ത്രിമൂര്‍ത്തികളായ ബ്രഹ്മാവ് വിഷ്ണു ശിവന്‍ എന്നിവരില്‍ സത്വഗുണമൂര്‍ത്തി ആയിട്ടാണ് വിഷ്ണു അറിയപ്പെടുന്നത്.
സൃഷ്ടി, സ്ഥിതി, സംഹാരങ്ങളില്‍ സ്ഥിതി കര്‍ത്താവായ വിഷ്ണുവിന്റെ നാള് തിരുവോണമാണ ് വിഷ്ണുവിന്റെ പേരില്‍ ഒരു പുരാണം ഉണ്ടായിട്ടുണ്ട് വിഷ്ണു പുരാണം. ഋഗ്വേദത്തില്‍ വിഷ്ണുവിനെ കുറിച്ച് അനേകം സ്തുതികളുണ്ട്.ജനക്ഷേമമാണ് വിഷ്ണുവിന്റെ കര്‍ത്തവ്യമെന്നു സ്തുതികളില്‍ പറയുന്നു.വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. വാമനന്റെ ജനനത്തെക്കുറിച്ചു പുരാണകഥാനിഘണ്ടുവില്‍ ഇങ്ങനെ പറയുന്നു.ത്രേതായുഗത്തില്‍ ദൈത്യരാജാവായ ബലീ തന്റെ തപോബലത്താല്‍ മൂന്നു ലോകത്തിന്റെയും ആധിപത്യം സ്ഥാപിച്ചു ദേവന്മാരെ ഹിംസിക്കുവാനും മറ്റും തുടങ്ങി. അതുകൊണ്ടു വിഷ്ണു വാമനരൂപത്തില്‍ കശ്യപന്റെയും അദിതിയുടെയും പുത്രനായി ജനിച്ചു.ബലിയുടെ മുന്‍പില്‍ ചെന്ന് മൂന്നടി സ്ഥലം ചോദിക്കുകയും ഈ ചെറിയ ഒരു കാര്യം രാജാവും സമ്മതിച്ചപ്പോള്‍ ഒരടി ഭൂമിയിലും ഒരടി സ്വര്‍ഗ്ഗത്തിലും വെച്ചു.ബാലിയുടെ ചില ഗുണങ്ങള്‍ വിചാരിച്ചു പാതാളം അവനു വിട്ടുകൊടുത്തു.മൂന്നുലോകങ്ങള്‍ അടക്കി വാണിരുന്ന ബലിയില്‍ നിന്നും അവയെ മോചിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു വാമനന്റെ അവതാര ലക്ഷ്യം.ഹിരണ്യകശ്യപുവിന്റെ പുത്രനായ പ്രഹ്ലാദന് വിരോചനന്‍ എന്ന പുത്രന്‍ ജനിച്ചു.വിരോചനന്റെ പുത്രനായിരുന്നു മഹാബലി.മഹാബലിയില്‍ നിന്ന് ബാണനും.ബാണനില്‍ നിന്ന് നിവാത കവചന്മാര്‍ എന്ന പേരില്‍ നാലുകോടി അസുരന്മാരും ജനിക്കുകയുണ്ടായി.സമുദ്രമദന സമയത്തു ദേവന്മാരെ സഹായിക്കുന്നത് ബലിയാണ്.ഇന്ദ്രപദ പ്രാപ്തി നേടിയ രാജാവായിരുന്നു ബലി. ഒരിക്കല്‍ മഹാവിഷ്ണു അല്‍പ്പ കാലത്തേക്ക് ദേവന്മാരുമായി വിഘടിച്ചു നില്‍ക്കുകയുണ്ടായി. ഈ തക്കം നോക്കി അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യന്‍ മഹാബലിയെ ദേവന്മാരോ ് യുദ്ധത്തിന് പ്രേരിപ്പിക്കുകയും അവരെ പരാജയപ്പെടുത്തുകയും ദേവലോകം സ്വന്തം അധീനതയില്‍ ആക്കുകയും ചെയ്തു.അങ്ങനെയാണ് വിഷ്ണു വാമന രൂപം അവതാരമെടുക്കുകയും മഹാബലിയോട് മൂന്നടി മണ്ണ് ചോദിക്കുകയുംചെയ്തത്.

ഓണത്തിന്റെ ഭൂതകാലം അന്വേഷിച്ചാല്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് നാടന്‍പാട്ടുകള്‍.നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റേയും ജീവിതത്തിന്റെയും പ്രതിരൂപങ്ങളാണ് നാടന്‍പാട്ടുകള്‍. സത്യസന്ധമായ ചരിത്ര രേഖകള്‍ നമുക്ക് നാടന്പാട്ടുകളില്‍ നിന്ന് നേരിട്ട് കിട്ടിയെന്നുവരില്ല. എന്നിരുന്നാലും പ്രാചീന സമൂഹത്തിന്റെ ആധാര രേഖകള്‍ കണ്ടെത്തുവാന്‍ സാധിച്ചേക്കും. ജന സമൂഹത്തിന്റെ വിശ്വാസങ്ങള്‍ ആചാരമര്യാദകള്‍, തൊഴിലുകള്‍, ഉത്പ്പാദനക്രിയകള്‍, വിനോദങ്ങള്‍, കാലിക, എന്നിങ്ങനെ നിരവധി വസ്തുതകള്‍ പാട്ടുകളുടെ വിശകലനത്തിലൂടെ നമ്മള്‍ക്ക് ലഭിക്കും.ഏറ്റവുമധികം നാടന്പാട്ടുകള്‍ക്കു രൂപം കൊടുത്ത ഒരു ആഘോഷമാണ് ഓണം.ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം,ഓണാഘോഷത്തിന്റെ ചടങ്ങുകള്‍, അനുഷ്ടാനങ്ങള്‍ എന്നിവയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടുകളും ഓണവുമായി ബന്ധപ്പെട്ട കലാവിനോദങ്ങളിലായി പാടുന്ന പാട്ടുകളും ഓണപ്പാട്ടില്‍പെടുന്നു.ഓണപ്പാട്ടുകള്‍ മലയാളനാടന്പാട്ടു ശാഖയിലെ മുഘ്യ ഇനമായിയാണ് നാടന്‍പാട്ടുകള്‍ പരിഗണിക്കുന്നത്.മലയാളികള്‍ക്ക് ഏറ്റവുമധികം സുപരിചിതമായ ഓണപാട്ടാണ് മഹാബലിചരിതം. 10 നൂറ്റാണ്ടിലാണ് മഹാബലിചരിതം എഴുതപെട്ടതെന്നാണ് കരുതുന്നത് .ഓണത്തിന് സാധാരണയായി പാടി വരാറുള്ള (പാടുക) മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ എന്ന പട്ടു മഹാബലിചരിതത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.മേല്‍പ്പറഞ്ഞ ഓണപ്പാട്ട് 1968 ല്‍ മാടശ്ശേരി മഹാദേവ വാരിയര്‍ മാവേലിപാട്ട ്എന്ന പേരില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

വണ്ണാന്മാരുടെ ഓണത്താര്‍പാട്ടുകള്‍ എന്ന് കേട്ടിട്ടില്ലേ അവയില്‍ ലഭ്യമായവ വളരെ കുറവാണ്.ഓണത്തോടു അനുബന്ധിച്ചു നടത്തപെടാറുള്ള തെയ്യത്തിനു അനുബന്ധമായിട്ടു പാടുന്ന പാട്ടുകളാണിവ. എം വി വിഷ്ണു നമ്പൂതിരി, പിധ സി കര്‍ത്താ എന്നിവര്‍ ഓണത്താര്‍പാട്ടുകള്‍ നല്‍കിയിട്ടുണ്ട്.മഹാബലി ഭൂമി നന്നായി പരിപാലിച്ചു വന്നിരുന്ന കാലത്തു പുരന്ദരന്‍ ചെന്താമരാക്ഷനോട് പരാതി അറിയിക്കുന്നു. ചെന്താമരാക്ഷന്‍ വധുവായി ചെന്ന് മൂന്നടി മണ്ണ് യാചിക്കുകയും മഹാബലി രണ്ടുലോകവും കൊടുത്തു മൂന്നാമത് കൊടുക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ തന്റെ ശിരസു താഴ്ത്തിക്കൊടുക്കുകയും ചെയ്യുന്നു.അതിനു ശേഷം നിത്യവും ചിങ്ങമാസത്തിലെ ഓണ നാളുകളില്‍ ലോകത്തെല്ലാരും മുറ്റമടിച്ചു വൃത്തിയാക്കി നടുക്കളത് കുറച്ചു പുഷ്പങ്ങളിട്ടു വിളിയ്ക്കു വെയ്ക്കുകയും ഓണപ്പുടവകളും ആഭരണങ്ങളും അണിഞ്ഞു ഓണവില്ലും മണിയുമൊക്കെ കൊട്ടിപ്പാടി ഓണം ആഘോഷിക്കുന്നു.മാലോകര്‍ നല്‍കുന്ന ദാനങ്ങളൊക്കെ വാങ്ങി പാതാളത്തിലേക്കു മടങ്ങിപ്പോകുന്ന മഹാബലിയുടെ മുന്‍കാലത്തെ ദാന രീതി വെച്ച് ദാനവരന്‍ എന്നാണ് ഓണത്താര്‍പ്പാട്ടില്‍ വിശേഷിപ്പിക്കുന്നത്
വിഷ്ണുനമ്പൂതിരിയുടെ രണ്ടാമത്തെ ഓണത്താര്‍ പാട്ടിലാകട്ടെ നാരായണ ജന്മദിനമാണ് ഓണമെന്നു പറയുന്നു.തുടര്‍ന്ന് മണികൊട്ടി തലയില്‍ മുടിയും പൊന്‍കുറിയും കഴുത്തില്‍ മാലയുമായി വരുന്ന തെയ്യത്തിന്റെ രൂപത്തില്‍ നാട്ടു ദൈവവുമായി താരതമ്യപ്പെടുത്തി സ്തുതികള്‍ പാടുന്നു.പ്രത്യേക പരിപാടിയുടെ ഇന്നത്തെ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കുകയാണ്.

Tags
Show More

Related Articles

Back to top button
Close